Category: latest

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത്? കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമർശനം. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നുവരെ കുറ്റപ്പെടുത്തി. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം […]
Read more

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനാകില്ല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം. മുൻ ദേവസ്വം അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ, ഇതുവരെ എസ്ഐടി(പ്രത്യേക അന്വേഷണസംഘം) പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല. നേരത്തേ കേസ് പരി​ഗണിച്ചപ്പോൾ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസു, ദേവസ്വം ബോർഡ് മുൻ […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതൽ; ഇന്നും നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലെന്ന് കെഎസ്ഇബി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് ആണെന്നും ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് പ്രതീക്ഷിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടാകുമെന്നും കെഎസ്ഇബി അറിയിച്ചു. ഇന്നലെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണെന്നും കെഎസ്ഇബി വ്യക്തമാക്കി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി […]
Read more

ഹെലികോപ്ടർ കരാർ കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. പൊലീസ് ഫണ്ടുപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്ർ. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സണ്‍ ഏവിയേഷനുമാണ് കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. അധികമായ […]
Read more

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. പിന്നാലെ ജാമ്യം തേടി ആന്റോ അഗസ്റ്റിൻ ഹൈക്കോടതി സമീപിച്ചു. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 […]
Read more

ആൻ്റോ അ​ഗസ്റ്റിൻ്റെ അറസ്റ്റ്; നിയമം നിയമത്തിന്റെ വഴിക്ക് പോയെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം ലിജു. നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നും മന്ത്രി പറഞ്ഞു. കുറ്റകൃത്യം ആയ കാര്യം ഉണ്ടായതുകൊണ്ടാണ് എക്സൈസ് നടപടി ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും അതില്ലില്ല. സർക്കാരിന് ആരോടും വ്യക്തിവൈരാഗ്യം ഇല്ല. നിയമലംഘനം ഉണ്ടായാൽ കേസ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ചുവെച്ച സംഭവത്തിൽ ഇന്ന് പുലർച്ചയോടെയാണ് ആൻ്റോ അ​ഗസ്റ്റിനെ […]
Read more

പാലക്കാട് തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി

പാലക്കാട്: പാലക്കാട് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിലാണ് കൂട്ടരാജി ഉണ്ടായത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് രാജി. തൃത്താല മണ്ഡലം കമ്മിറ്റി നിര്‍ദ്ദേശിച്ച ആളെ അവഗണിച്ചു എന്നാണ് ആരോപണം. ബിആര്‍സി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്ന് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികള്‍ക്ക് പരാതിയുണ്ട്. ലീഗ് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 15 പേരാണ് രാജിവെച്ചത്. പിന്നാലെ മണ്ഡലം കമ്മിറ്റി ജില്ലാക്കമ്മിറ്റിക്കയച്ച കത്തിന്റെ പകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. പാലക്കാട് ലീഗ് നേതൃത്വത്തിനെതിരെ […]
Read more

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ പ്രവർത്തനം നിർത്തിവെച്ച് കെൽട്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി ക്യാമറകളുടെ പ്രവർത്തനം കെൽട്രോൺ താൽക്കാലികമായി നിർത്തിവെച്ചു. സർക്കാരിൽ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പദ്ധതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെൽട്രോണിന് ഏകദേശം 60 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. മാസങ്ങളായി ഗഡുക്കൾ മുടങ്ങിയതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് കെൽട്രോൺ. ധനസഹായം ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിവിധ കൺട്രോൾ റൂമുകളിലേക്കുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ കണക്ഷനുകൾ വിച്ഛേദിച്ചു. ഇതിനുപുറമെ, […]
Read more

തൃപ്പൂണിത്തുറയിൽ ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരി സാമൂഹിക വിരുദ്ധർ

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു. വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ […]
Read more

റഷ്യക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കി

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി. അമേരിക്കൻ ജനപ്രതിനിധി സഭയാണ് 159ന് എതിരെ 262 വോട്ടിന് ബിൽ പാസാക്കിയത്. ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും. ഇത് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറു ശതമാനം വരെ തീരുവ ഭീഷണി ഉയർത്തുന്നുണ്ട്. അതേസമയം, തീരുവ ഉടൻ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേത് ആണെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ. നികുതി ചുമത്തണോ എന്നതിൽ […]
Read more

Recent News