Category: latest

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല; സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് തുടരും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഇന്നും പവര്‍കട്ട് തുടരും. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലെത്തി. അതേസമയം, വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച് എന്‍ടിപിസി സിഎംഡിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്ന് മന്ത്രി പറഞ്ഞിരുന്നു. വില കൂടുതല്‍ നല്‍കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും […]
Read more

76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: 76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി പാർട്ടിയിലെയും സർക്കാരിലെയും ആധിപത്യം ഇന്നും നിലനിർത്തുകയാണ്. ജന്മദിനാഘോഷങ്ങളോടൊപ്പം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടർച്ചയായി 25 വർഷം മോദി പൂർത്തിയാകുന്നതും ബിജെപി ഒരു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്. ഇന്ന് രാജ്യമെമ്പാടും വൈകീട്ട് 6 മണിമുതൽ ദീപങ്ങൾ തെളിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. എൻ‍ഡിഎ നേതാക്കളെല്ലാം ഇന്ന് മോദിക്കൊപ്പം വാരാണസിയിലെ പരിപാടിയിൽ പങ്കെടുക്കും. ഗുജറാത്ത് മെഹ്സാന ജില്ലയിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17ന് തുടങ്ങിയ […]
Read more

മാസപ്പടി കേസ്; ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി ശശിധരൻ കർത്ത

കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കർത്ത കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ശശിധരൻ കർത്തയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ അജിതാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം […]
Read more

ഒമാൻ – യുഎഇ റെയിൽ പദ്ധതി; 2027 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കും

ഒമാനെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ റെയിൽവേ പദ്ധതിയുടെ പരീക്ഷണ ഓട്ടം 2027 ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കും. രണ്ട് ഗൾഫ് അയൽരാജ്യങ്ങൾക്കുമിടയിൽ യാത്രാ-ചരക്ക് തീവണ്ടി ഗതാഗതം ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഈ പദ്ധതിയുടെ വിവരങ്ങൾ ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതികവിദ്യ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മആവാലിയാണ് വ്യക്തമാക്കിയത്.238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കൂറ്റൻ റെയിൽവേ പദ്ധതി ‘ഹഫീത് റെയിൽ’ (Hafeet Rail) എന്ന കമ്പനിയാണ് വികസിപ്പിക്കുന്നത്. ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ, മുബാദല ഇൻവെസ്റ്റ്‌മെന്റ് […]
Read more

മക്കയ്ക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് പാക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ആക്രമണ ശ്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി മക്ക ലക്ഷ്യമാക്കി വന്ന ഡ്രോൺ സൗദി സൈന്യം തകർത്തതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വഞ്ചനാത്മകവും നീചവുമായ ഈ ആക്രമണ വാർത്ത പാകിസ്ഥാൻ ജനതയെ കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കി എന്ന് പ്രധാനമന്ത്രി […]
Read more

‘ദൈവത്താൻകുന്ന്’ ട്രെയിലർ എത്തി

“ബ്ലാക്ക് ഫോറസ്റ്റ് “, “അങ്ങു ദൂരെ ഒരു ദേശത്ത് “എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന “ദൈവത്താൻ കുന്ന് ” എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കാലാകാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്. സോമ […]
Read more

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണു

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിൻ്റെ മകൾ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി തെറിച്ചുവീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിലേക്ക് ഓടുന്ന പാലയൂർ ബസിൽ കയറുകയായിരുന്നു. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ യുവതി തെറിച്ചുവീണു. ഇവരെ ഉടൻതന്നെ ഗുരുതര പരിക്കുകളോടെ […]
Read more

2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം അനന്ത് നാഗിന്

2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം കന്നഡ സിനിമയിലെ പ്രശസ്ത അഭിനേതാവ് അനന്ത് നാഗിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവന മാനിച്ചാണ് പുരസ്കാരം. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കർണ്ണാടക മുൻ മന്ത്രിയുമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം നേടിയ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2025 ൽ പദ്മഭൂഷൺ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്. മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ ചിത്രമായ സ്വാതി തിരുനാളിൽ സ്വാതി തിരുനാളായി അഭിനയിച്ചത് […]
Read more

പിഎഫ് നിയമത്തിൽ നിർണായക മാറ്റം; വേതന പരിധി ഉയർത്തി

ഡൽഹി: രാജ്യത്തെ പിഎഫ് നിയമത്തിൽ നിർണായക മാറ്റം. പിഎഫ് വേതന പരിധി 15,000ൽ നിന്ന് 25,000 ആയി ഉയർത്തി. 15,000–25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസർക്കാരിന് പ്രതിവർഷം ചെലവ് 11,339 കോടി രൂപയാണ്. ദീർഘകാല ആവശ്യത്തിനാണ് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സർക്കാരിന് 11,339 കോടി രൂപയുടെ […]
Read more

‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിനുമായി സിജെപി

ഡൽഹി: പുതിയ ക്യാമ്പയിനുമായി സിജെപി. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നിന്നാണ് ‘ആദിവാസി സ്കൂൾ ഠീക് കരോ’ ക്യാമ്പയിന് തുടക്കം കുറിക്കുക. നാളെ മുതൽ ക്യാമ്പയിൻ ആരംഭിക്കും. ആദിവാസി മേഖലകളിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം. സാധാരണക്കാരുടെയും യുവാക്കളുടെയും പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെക്കുക എന്ന ലക്ഷ്യത്തോടെ ‘ക്യാ ബോൽതീ പബ്ലിക്’ എന്ന പേരിലുള്ള പ്രചാരണ പരിപാടിക്കും അവർ തുടക്കമിടും. 2026 സെപ്റ്റംബറിലാണ് ക്യാമ്പയിൻ ആരംഭിക്കുക. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ […]
Read more

Recent News