Category: latest

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്. 1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് […]
Read more

SSLC ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന് നടക്കും

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്നാണ് കരുതുന്നത്. മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതേ […]
Read more

പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു. റൂൾ 27 പ്രകാരം ബാലറ്റ് നൽകാനാകുമോ എന്നതിൽ ഇന്ന് തെരഞ്ഞെടുപ്പ് […]
Read more

പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാംകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ കുളിക്കാനെത്തിയെ ആറ് കോളേജ് വിദ്യാർത്ഥികളിൽ രണ്ടു പേർ മുങ്ങി മരിച്ചു. ആറ് പേരും കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാത്ഥികളാണ്. ഒഴുക്കിൽപ്പെട്ട മൂന്നാമൻ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം , കൊല്ലം സ്വദേശികളായ അജ്മൽ,അജ്‌സൽ എന്നിവരാണ് മരണമടഞ്ഞത്. ഇവർ പഠിക്കുന്ന കോളേജിന്റെ അടുത്തായാണ് പെരിയാർ വാലി കനാൽ പോകുന്നത്. ഹർത്താൽ ആയതിനാൽ ഇന്ന് കോളേജിന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ കനത്ത ചൂട് ആയതിനാലാണ് […]
Read more

ജിദ്ദയിൽ തനിമ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

ജിദ്ദ: മാധ്യമപ്രവർത്തനത്തിലും വിക്കിപീഡിയയിലും പരിശീലനം നൽകാൻ തനിമ വെസ്റ്റേൺ പ്രൊവിൻസ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വ്യാജ വാർത്തകൾ ശാപമായിരിക്കെ ഇൻഫർമേഷൻ ലിറ്ററസി കൈവരിക്കാൻ സമൂഹത്തെ സജ്ജമാക്കണമെന്ന് ശില്പശാല ആഹ്വാനം ചെയ്തു. വിക്കിപീഡിയയുടെ പ്രവർത്തന രീതികളെ കുറിച്ച് മലയാളം വിക്കിപീഡിയയിൽ സംഭാവനകൾ നൽകിവരുന്ന പി.പി ഇർഷാദ് വിശദീകരിച്ചു. ലോകം മുഴുവനുമുള്ള വിജ്ഞാനദാഹികൾ വളർത്തിക്കൊണ്ടുവന്ന വിക്കിപീഡിയയുടെ മലയാളം എഡിഷൻ ശക്തമാകേണ്ടതുണ്ട്. അതുകൊണ്ട് എഴുത്തിൽ താല്പര്യമുള്ളവർ അതിനായി സമയം മാറ്റിയവെക്കേണ്ടതുണ്ട്. വിക്കിപീഡിയയെ പരിചയപ്പെടുത്തിയ അദ്ദേഹം അന്വേഷണങ്ങൾക്കും മറുപടി നൽകി. അതേസമയം റിപ്പോർട്ട് […]
Read more

ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും

ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ നിരീക്ഷണമുണ്ടാകും. ദുബൈയിൽ നിയമംപാലിക്കാതെ, രണ്ടുംമൂന്നും ആളുകളെ കയറ്റി തലങ്ങും വിലങ്ങും പായുന്ന ഈ സ്കൂട്ടുറുകൾ പിടിയിലാകും. സൈക്കിളുകളെയും, ഇ സ്കൂട്ടുറുകളെയും നിരീക്ഷിക്കാൻ പുതിയ പൊലീസ് വിഭാഗം ചുമതലയേൽക്കുകയാണ്. ദുബൈ ആർ.ടി.എയും, പൊലീസും ചേർന്നാണ് പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സൈക്കിൾ പാതകൾ, റോഡുകൾ, ഇ സ്കൂട്ടുറുകൾക്കും സൈക്കിളുകൾക്കും അനുവദിച്ച സോഫ്റ്റ് മൊബിലിറ്റ് സോണുകൾ എന്നിവിടങ്ങളിൽ ഈ സെപ്ഷ്യൽ […]
Read more

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് അറിയിപ്പ്. അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിറ്റിയുടെ 72 എം എൽ ഡി , 75 എം എൽ ഡി ജലശുദ്ധീകരണശാലകളിൽ ഉൽപാദനം നിർത്തിവയ്ക്കുന്നതാണ് ഒരു കാരണം. ഇതിന് പുറമെ വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വെള്ളിയാഴ്ച രാവിലെ […]
Read more

ആശുപത്രികളിൽ ആന്‍റി വെനം ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

ഡൽഹി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവര്‍ത്തിക്കുന്നതിലെ ആശങ്കകള്‍ക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു.ജനങ്ങള്‍ ശ്രദ്ധ ചെലുത്തണം. പാമ്പ് കടിയേറ്റുല്ല മരണങ്ങള്‍ കുറയ്ക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഡിസംബര്‍ വരെ ആറുലക്ഷം പേര്‍ ആന്‍റി റാബിസ് വാക്സിനേഷൻ എടുത്തിട്ടുണ്ട്. കൃത്യമായി പരിശോധിച്ച് ഒരു പ്രശ്നവുമില്ലെന്ന് തെളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Read more

ബംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ […]
Read more

വിവാഹ ദിനത്തിൽ വരൻ മരിച്ചു

കൊച്ചി: വിവാഹ നടക്കേണ്ട ദിവസം ആശുപത്രിയിൽ വച്ച് വരൻ മരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി ജോണാണ് (32) മരിച്ചത്. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകീട്ട് നടന്നിരുന്നു. അതിനിടെ ജസ്റ്റിൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയിൽ ആയതോടെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ […]
Read more

Recent News