Category: latest

പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, […]
Read more

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെസോ വിലയിരുത്തൽ

തൃശൂർ: തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ […]
Read more

മോദിക്കെതിരായ തീവ്രവാദി പരാമർശം; മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: മോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ മല്ലികാർജുൻ ഖർ​ഗെ മാപ്പ് പറയണമെന്ന് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജിജു, നിർമ്മല സീതാരാമൻ എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നൽകി. ഖർ​ഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യത്തെ ജനാധിപത്യത്തെ താറടിക്കുന്ന നടപടിയാണിതെന്നും മന്ത്രിമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിലെത്തിയ മല്ലികാർജുൻ ഖർ​ഗെ വാർത്താസമ്മേളനത്തിലാണ് മോദിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. പിന്നാലെ മാധ്യമപ്രവർത്തകർ തുചർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. മോദി തീവ്രവാദിയെന്നല്ല ഉദ്ദേശിച്ചത്, കേന്ദ്ര ഏജൻസികളെ […]
Read more

ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചിൽ അണുബാധ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ (85)ആശുപത്രിയില്‍. രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാര്‍. ഈ മാസം ആദ്യവാരം […]
Read more

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ചെന്നൈ / കൊൽക്കത്ത: തമിഴ്നാടും ബം​ഗാളും നാളെ പോളിങ് ബൂത്തിലേക്ക്. തമിഴ്നാട് പൂർണമായും ബംഗാളിലെ പകുതി പേരും നാളെ ജനവിധി രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തും. ഒരു മാസം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശീല വീണത്. തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണി, എൻ.ഡി.എ, നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ, വി.കെ ശശികല-എസ് രാംദോസ് പക്ഷം നയിക്കുന്ന മുന്നണി എന്നിവർ അവസാനലാപ്പിലും വാശിയേറിയ പ്രചാരണമാണ് നയിച്ചത്. ടി.വി.കെ നേതാവ് വിജയ് ചെന്നൈയിൽ റോഡ് ഷോ നടത്തി. പ്രതിപക്ഷ നേതാവ് എടപ്പാടി […]
Read more

വേദനസംഹാരികൾ കൂടിയാൽ കരളിന്റെ ആരോഗ്യം തകരാറിലാവും

ഡൽഹി: തലവേദന വന്നാലും വയറുവേദന വന്നാലുമൊക്കെ ഡോക്ടർമാരുടെ നിർദേശമില്ലാതെ സ്വയം മരുന്ന് വാങ്ങിക്കഴിക്കുന്നവരുണ്ട്. കൃത്യമായ ഡോസിലും പരിമിതമായ അളവിലുമൊക്കെ ഉപയോഗിച്ചാൽ സുരക്ഷിതവും ഫലപ്രദവുമാണിവ. അതിനുപകരം സ്വന്തം ഇഷ്ടപ്രകാരം, യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുമ്പോൾ ഡോസ് അമിതമാവുകയും പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കുകയും ചെയ്യും. വേദനസംഹാരികളുടെ അമിതോപയോഗം കരൾരോഗത്തിന് കാരണമാകുന്നതിനേക്കുറിച്ച് വ്യക്തമാക്കുകയാണ് ഒരു പഠനം. തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ aഗ്യാസ്ട്രഎൻട്രോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേദനസംഹാരികൾ അമിതമായി കഴിക്കുന്നത് മൂലം കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിനെ ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി […]
Read more

പേട്ട റെയിവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനതപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയുടെ ശുചിമുറിയിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്തു പോലീസ് പരിശോധന നടത്തി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. സംഭവത്തിൽ വഞ്ചിയൂർ പോലീസ് കേസെടുത്തു.
Read more

വെടിക്കെട്ടുപ്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം നൽകുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി. എസ് കല്യാണരാമനാണ് ഇക്കാര്യം അറിയിച്ചത്. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന്‍ പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന […]
Read more

‘രാജ്യം ഭീകരതയ്ക്ക് മുന്നിൽ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരരുടെ ക്രൂരമായ പദ്ധതികളെ രാജ്യം ഒന്നിച്ചു നിന്ന് […]
Read more

വെടിക്കെട്ടപകടം: ‘നിലവിൽ അപകട സാധ്യത ഇല്ല, തിരച്ചിൽ തുടരും’; DGP റവാഡ ചന്ദ്രശേഖർ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഇന്നത്തെ തിരച്ചിൽ നടപടികൾ നാളെയും തുടരുമെന്ന് അിദ്ദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും, ഡിഎൻഎ പരിശോധന വേഗത്തിലാക്കുമെന്നും ഡിജിപി പറഞ്ഞു. […]
Read more

Recent News