Category: NEWS

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാൾ കൂടുതൽ തെളിവ് ആവശ്യമില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു. ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നേരത്തേ പാലക്കാട് സെഷൻസ് കോടതി ശരി വെച്ചിരുന്നു. ഭാര്യ സ്വകാര്യ കോളേജിൽ അധ്യാപികയാണെന്നത് കണക്കിലെടുക്കാതെയാണ് ഉയർന്ന തുക […]
Read more

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ തള്ളി സിപിഎം നേതാവ് പി ജയരാജൻ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്‍റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയങ്ങൾ. അത്തരം ഇടങ്ങളിൽ പിടിമുറുക്കാൻ വർഗീയശക്തികൾ ആസൂത്രിത നീക്കം നടത്തുന്നതിനെതിരെ നിരന്തരം ശബ്‍ദമുയർത്തുന്ന പാർട്ടി […]
Read more

അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടും; കൻവർ യാത്ര പ്രമാണിച്ച് നിർദേശവുമായി ഡൽഹി കോർപറേഷൻ

ഡൽഹി: ജൂലൈ 30ന് ആരംഭിക്കുന്ന കൻവർ യാത്ര (കാവടി യാത്ര) പ്രമാണിച്ച് ഡൽഹിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഇറച്ചിക്കടകൾ അടച്ചുപൂട്ടാൻ നിർദേശം. ഡൽഹി മുനിസിപ്പൽ കോർപറേഷൻ്റേതാണ് നിർദേശം. കൻവർ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ അനധികൃത ഇറച്ചിക്കടകൾ അടച്ചുപൂട്ടാനാണ് കോർപറേഷൻ്റെ നിർദേശം. പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ലൈസൻസുള്ള ഔട്ട്ലെറ്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കോർപറേഷൻ അറിയിച്ചു. യാത്രയ്ക്ക് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാനും കോർപറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജൂലൈ 30 മുതൽ ഓഗസ്റ്റ് 11 വരെയാണ് കൻവർ യാത്ര നടക്കുന്നത്. ഇതുപ്രമാണിച്ച് 308 […]
Read more

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മറ്റൊരു യുവതിയും നിരീക്ഷണത്തില്‍, മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്. പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ മറ്റൊരു യുവതി കൂടി നിരീക്ഷണത്തിലുണ്ടെന്നും വിവരമുണ്ട്. അറസ്റ്റിലായ അധ്യാപികമാരുടെ […]
Read more

ഹാഷിഷ് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി, അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്തിയ കേസിലെ അഞ്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എത്യോപ്യൻ പൗരന്മാരായ അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരാണ് പിടിയിലായത്. സുരക്ഷാ സേന പിടികൂടിയ പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും കുറ്റം തെളിഞ്ഞതിനെ തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിക്ക് കൈമാറുകയുമായിരുന്നു. വിചാരണയിൽ […]
Read more

ഹൃദയാഘാതം; സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി. മലപ്പുറം കോടൂർ പഞ്ചായത്തിലെ പുലിയാട്ടുകുളം സ്വദേശി കോമൂ പൂവക്കാട്ട്, കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് സ്വദേശി നസീർ കരീം കുട്ടി (50) എന്നിവരാണ് മരിച്ചത്. കോമൂ പൂവക്കാട്ടിന്‍റെ മൃതദേഹം നിലവിൽ അബഹയിലെ അസീർ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബഹയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഏറ്റുവാങ്ങുന്നതിനും ഖബറടക്ക നടപടികൾ പൂർത്തിയാക്കുന്നതിനും മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ […]
Read more

കാണാതായ മലയാളി യൂട്യൂബർ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: ചേലേമ്പ്രയിൽ നിന്നും കാണാതായ യൂട്യൂബർ പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. വിവിധ രാജ്യങ്ങളിൽ യാത്രകൾ നടത്തുന്ന ദിൽഷാദിനെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവരമൊന്നുമില്ലായിരുന്നു. നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിൽഷാദ് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു കഴിഞ്ഞ ആറാം തീയതിയാണ് ദിൽഷാദ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. യാത്രയ്ക്ക് പിന്നാലെ ‘I quit’ എന്ന് ദിൽഷാദ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ദിൽഷാദിന്റെ കുടുംബാംഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുകയും […]
Read more

സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചെന്നാണ് പ്രാഥമിക വിവരം.
Read more

വിദ്യാർഥി സമരം: ജോൺ ബ്രിട്ടാസിനെ അധിക്ഷേപിച്ച് വിനായകൻ

കൊച്ചി: രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് നടൻ വിനായകൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’, എന്നും കുറിപ്പിലുണ്ട്. കുറിപ്പിൽ […]
Read more

സ്പാനിഷ് ക്യാപ്റ്റനെ ടീമിലെത്തിക്കാൻ മുന്നോട്ടുവെച്ചത് വമ്പൻ ഓഫര്‍

മാഡ്രിഡ്: മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയെ ടീമിലെത്തിക്കാനുള്ള ഔദ്യോഗിക നീക്കങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്. മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്‍റുമായി റയൽ മാഡ്രിഡ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായി പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ഫബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. റയൽ പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് പച്ചക്കൊടി കാണിച്ചതോടെയാണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗം കൂടിയത്. സ്പെയിനിനായുള്ള ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ റോഡ്രിയെ ക്ലബ്ബിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി […]
Read more

Recent News