Category: NEWS

സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ സ്‌കൂളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ പൊലീസിനെ വിളിച്ചു.നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രമന്ത്രിയുടെ രാജി ഉയര്‍ത്തി ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര […]
Read more

ലോകകപ്പ് വിജയത്തിന് പിന്നാലെ വാഗ്ദാനം പാലിച്ച് സ്പാനിഷ് താരം മാക്ക് കുകുറെയ

ഫുട്‌ബോള്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ നല്‍കിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് സ്പാനിഷ് പ്രതിരോധ താരം മാക്ക് കുകുറെയ. സ്‌പെയിന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ചിത്രം ശരീരത്തില്‍ ടാറ്റൂ ചെയ്താണ് കുകുറെയ താന്‍ നല്‍കിയ ഉറപ്പ് നിറവേറ്റിയത്. ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ്, സ്‌പെയിന്‍ കിരീടം ഉയര്‍ത്തുകയാണെങ്കില്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ മുഖം ടാറ്റൂ ചെയ്യുമെന്ന് കുകുറെയ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ എക്‌സ്ട്രാ ടൈമില്‍ 1-0 […]
Read more

‘വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് തുടർന്നാൽ വീണ്ടും പ്രതിഷേധം’; അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം പൊലീസ് തുടരുകയാണെങ്കില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങും. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണം’ എന്നാണ് ദീപ്‌കെ എക്‌സില്‍ കുറിച്ചത്. നിലവിലെ കേസുകളിലും എഫ്‌ഐആറുകളിലും അന്വേഷണം തുടരാം എന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ […]
Read more

ഇറ്റലിയുടെ പുതിയ പരിശീലകനായി റോബർട്ടോ മൻചീനി

ഇറ്റലി ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി റോബർട്ടോ മൻചീനി. ഇറ്റാലിയൻ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മൻചീനി മൂന്നുവർഷത്തിന് ശേഷമാണ് വീണ്ടും ഇറ്റലിയെ കളി പഠിപ്പിക്കാനെത്തുന്നത്. 2021 ൽ ഇറ്റലിയെ യൂറോ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാൻചീനി. എന്നാൽ 2023 ൽ അസൂറികളുടെ പരിശീലക സ്ഥാനം രാജിവെച്ച് സൗദി അറേബ്യയുടെ കോച്ചായി. മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഇറ്റലിയെ പരിശീലിപ്പിക്കാനെത്തുകയാണ് മൻചീനി. ഇതിഹാസതാരം ആന്ദ്രെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തഴഞ്ഞു. റഷ്യൻ കമ്പനിയുമായി കരാറുള്ളത് […]
Read more

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ടുള്ളത്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വയനാട് ജില്ലയുടെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതിനിടെ മൂന്നാറില്‍ ദേശീയ പാതയിലേക്ക് മണ്ണും കല്ലും […]
Read more

ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. മൊബൈൽ ഉപയോഗിക്കുന്നവർ ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്നാണ് കർശന നിർദേശം. ബസുകളിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതിലും വിലക്കുണ്ട്. മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പാടില്ലെന്നതാണ് പുതിയ സർക്കുലറിൽ പറയുന്നത്. പൊതുഗതാഗത സംവിധാനത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുകയും ഫോണുപയോഗിക്കുകയും ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിലാണ് ഇത്തരത്തിൽ നിയന്ത്രണം […]
Read more

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ചരിത്രം കുറിച്ച് ഗുല്‍വീര്‍ സിങ്

​ഗ്ലാസ്​ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ്. ഗെയിംസ് ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ 10,000 മീറ്റര്‍ മത്സരത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന താരമെന്ന നേട്ടമാണ് ഗുല്‍വീര്‍ സിങ് സ്വന്തമാക്കിയത്. വെള്ളി മെഡല്‍ കരസ്ഥമാക്കിയാണ് താരം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത്.27 മിനിറ്റ് 49.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഗുല്‍വീര്‍ രണ്ടാമതെത്തിയത്. മത്സരത്തിലുടനീളം മുന്നിട്ടുനിന്ന പരമ്പരാഗത കരുത്തരായ ആഫ്രിക്കന്‍ അത്ലറ്റുകളുടെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഗുല്‍വീറിന്റെ മുന്നേറ്റം. അവസാന […]
Read more

ഏഴാം നിലയിൽ നിന്ന് വീണ് ഉത്തർപ്രദേശ് മുൻ മന്ത്രി മരിച്ചു

ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽനിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീണത്. ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ഹസ്രത്ഗഞ്ചിലെ ‘ദാരൂൾ ഷഫ’ ന്യൂ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽനിന്നും ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് […]
Read more

എയ്ഡ്സ് പ്രതിരോധം അപകടത്തിൽ- ഉനൈഡ്സ്

ന്യൂഡൽഹി : ആഗോള സാമ്പത്തികസഹായം അഞ്ചിലൊന്നായി കുറഞ്ഞതോടെ എയ്ഡ്സ് പ്രതിരോധം അപകട ഘട്ടത്തിലാണെന്ന് UNAIDS. ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ വിദേശ സഹായം ഗണ്യമായി വെട്ടിച്ചുരുക്കിയത് വലിയ വെല്ലുവിളിയായി. ഫ്രാൻസ്, ജർമനി, യുകെ എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും അതേ പാത പിന്തുടർന്നുവെന്നും UNAIDS പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ ഡോണാൾഡ് ട്രംപ് അധികാരത്തിലെത്തുന്നതിനു മുൻപ് അന്താരാഷ്ട്ര തലത്തിൽ എച്ച്‌ഐവി പ്രതിരോധത്തിനായുള്ള ധനസഹായത്തിന്റെ 75 ശതമാനവും യുണൈറ്റഡ് സ്റ്റേറ്റ്സായിരുന്നു നൽകിയിരുന്നത്. എന്നാൽ ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം എച്ച്‌ഐവി […]
Read more

ട്വന്റി -20-യില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അഖിൽ മാരാരെ കുറിച്ചുള്ള പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും വൈറലാകുന്നു

തിരുവനന്തപുരം: ട്വന്‍റി 20-യില്‍ നിന്നും അഖില്‍ മാരാർ രാജിവെച്ചതിന് പിന്നാലെ പലാക്കാട് എംല്‍എ രമേശ് പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഖില്‍ മാരാർ നടത്തിയ വിമർശനത്തിന് പിഷാരടിയുടെ പ്രതികരണമാണ് വീണ്ടും വൈറല്‍ ആകുനനത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഖില്‍ എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും തിരിച്ച് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും എനിക്ക് സമയമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാൻ അറിയുന്നത് തന്നെ. മാത്രമല്ല അതിന് എന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. അഖില്‍ പറഞ്ഞത് […]
Read more

Recent News