Category: NEWS

വയനാട്ടിൽ മഴ ശക്തം, മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടർ. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർ‌ഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read more

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read more

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി; ആദ്യ കമാൻഡോ നിവിൻ പോളി

തിരുവനന്തപുരം:ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. കോഴിക്കോട് എംഎഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായത് ഞെട്ടിച്ചു എന്ന് ആഭ്യന്തര മന്ത്രി പറയുന്നു. കഴിഞ്ഞ 10 വർഷം ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയായിരുന്നു. പിണറായി വിജയനെന്ന ഒരു സീനിയർ നേതാവിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. ഏതോ […]
Read more

ഹോർമുസ്​ കടലിടുക്ക്;​ ചർച്ച ചെയ്ത്​ ജി.സി.സി വിദേശകാര്യ മന്ത്രിമാർ

മസ്കത്ത്/തെഹ്​റാൻ​: ഹോർമുസ്​ കടലിടുക്ക്​ തുറക്കുന്നതിന്​ താൽക്കാലിക നിർ​ദേശം മുന്നോട്ടുവെച്ച്​ ഇറാൻ. ഹോർമുസിന്‍റെ നിയന്ത്രണം ബഹുഭൂരിഭാഗവും ഇറാൻ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നിർദേശമാണ്​ മുന്നോട്ടുവെച്ചത്​. രണ്ട്​ ദിവസങ്ങളിലായി തെഹ്​റാനിൽ നടന്ന ഇറാൻ, ഒമാൻ മ​ന്ത്രിതല ചർച്ചക്ക്​ പിന്നാലെയാണ്​ നിർ​​ദേശം മുന്നോട്ടുവെച്ചതെന്ന്​ ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി പറഞ്ഞു. ഹോർമുസിലൂടെയുള്ള യാത്രയുടെ പാതകൾ തുല്യമായി വിഭജിക്കണമെന്ന ഒമാന്‍റെ ആവശ്യം തള്ളിയാണ്​ ഇറാന്‍റെ താൽക്കാലിക നിർ​ദേശം. അതിനിടെ, ​ഹോർമുസ്​ അടക്കമുള്ള വിഷയങ്ങൾ ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. […]
Read more

ഇറാഖിലെ ആക്രമണം: സ്വയം ​പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ

റിയാദ്​: ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക്​ നേരെ നടത്തിയ വ്യോമാക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അ​മേരിക്കൻ സെൻട്രൽ കമാൻഡുമായി സഹകരിച്ചാണ്​ ഇറാഖിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട്​ ആക്രമണം നടത്തിയത്​. രണ്ട്​ ദിവസമായി സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നടത്തിയ ഡ്രോൺ- മിസൈൽ ആ​ക്രമണങ്ങൾക്ക്​ തിരിച്ചടിയായാണ്​ ആക്രമണം നടത്തിയതെന്ന്​ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി. ഐക്യരാഷ്ട്ര സഭ ചാർട്ടറിന്‍റെ 51ാം അനുഛേദ പ്രകാരം സ്വയം […]
Read more

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ നൽകി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്.
Read more

ഹെപ്പറ്റൈറ്റിസ് വെറും വൈറസ് ബാധയല്ല, കേരളത്തിൽ രോഗബാധയും മരണനിരക്കും ഉയർന്ന നിലയിൽ

ന്യൂഡൽഹി : ഹെപ്പറ്റൈറ്റിസ് എന്നത് സാധാരണയായി “കരളിന്റെ രോഗം” എന്നൊരു പൊതുവായ പരാമർശത്തിൽ ഒതുങ്ങിപ്പോകുന്നുണ്ട്. എന്നാൽ, ഇത് വെറും വൈറസ് ബാധയല്ല; സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ വെല്ലുവിളിയാണ്. ലോകത്ത് ഹെപ്പറ്റൈറ്റിസ് B, C ആണ് പ്രധാന ഭീഷണി എങ്കിൽ വെല്ലുവിളി; ചികിത്സയും വാക്സിനേഷനും ലഭ്യമാക്കുന്നത് പ്രധാനമാണ്. കേരളത്തിൽ ഹെപ്പറ്റൈറ്റിസ് A ആണ് പ്രധാന പ്രശ്നം; ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുന്നതാണ് ഇവിടെ നിർണായകം. ശുചിത്വക്കുറവ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ടുകൾ, രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. […]
Read more

കുറ്റിപ്പുറം അപകടം; ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്. പരമാവധി 50 കിലോ മീറ്റര്‍ വേഗ പരിധിയുള്ള പ്രദേശമാണിത്. വേഗത്തിൽ സഞ്ചരിച്ച ബസ് വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു. അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍. റോഡിൻ്റെ നിർമാണം സംബന്ധിച്ച് വിശദമായ പഠനം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. എംവിഡി, പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന […]
Read more

ഇറാഖിൽ സൗദിയുടെ ആക്രമണം; മിലിഷ്യ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്

റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി സൗദി സായുധ സേന. യു.എസ് സെൻട്രൽ കമാൻഡും സൗദി സായുധ സേനയും സംയുക്തമായാണ് വ്യോമാക്രമണം നടത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറി‌യിച്ചു. ഇറാഖ് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. നേരത്തെ കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ ആക്രമണ ശ്രമങ്ങൾ […]
Read more

അര്‍ജന്റീനയെ റഫറിമാരും ഫിഫയും സഹായിച്ചിരുന്നു; വെളിപ്പെടുത്തലുമായി IFAB

ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് റഫറിമാരുടെയും ഫിഫയുടെയും വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് ആക്കം കൂട്ടി അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡിന്റെ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുകയാണ്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് മുന്നേറ്റ താരം ബ്രീല്‍ എംബോളോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഐഎഫ്എബി വ്യക്തമാക്കി. അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരെഡെസിന്റെ ടാക്കിളില്‍ എംബോളോ വീണപ്പോള്‍ റഫറി പരെഡെസിന് മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ വിഎആര്‍ റിവ്യൂവിലൂടെ നല്‍കിയ നിര്‍ദ്ദേശപ്രകാരം […]
Read more

Recent News