Category: NEWS

ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കി തിലക് വര്‍മ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തിലക് വര്‍മ ക്രീസിലിറങ്ങിയത് വെറുമൊരു മത്സരത്തിനല്ല. തന്റെ സ്ഥാനം ഉറപ്പിച്ചുനിര്‍ത്താനുള്ള വലിയ സമ്മര്‍ദ്ദങ്ങളുടെ നടുവിലേക്കായിരുന്നു. സ്‌ട്രൈക്ക് റേറ്റും ഇന്ത്യയുടെ പുതിയ ആക്രമണോത്സുക ബാറ്റിംഗ് ശൈലിക്ക് അദ്ദേഹം അനുയോജ്യനാണോ എന്നുമുള്ള ചര്‍ച്ചകള്‍ ശക്തമായിരുന്ന സമയത്ത്, അതിനെല്ലാം മൈതാനത്ത് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ അര്‍ദ്ധസെഞ്ച്വറി നേടിയെങ്കിലും, സ്പിന്നര്‍മാരെ നേരിടുന്നതിലെ ബുദ്ധിമുട്ടുകളും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും വഴിപ്പെടാതെ, ടീമിന്റെ ആവശ്യപ്രകാരമാണ് താന്‍ ബാറ്റ് ചെയ്യുന്നതെന്നും […]
Read more

ട്രേഡ് നീക്കത്തിലൂടെ മുംബൈ ഇന്ത്യന്‍സിന് വിട്ടുകൊടുക്കുന്നത് രണ്ട് താരങ്ങളെ

ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രംഗത്ത്. മുംബൈ വിടാന്‍ ഒരുങ്ങുന്ന ഹാര്‍ദിക്കിനായി ഇരു ടീമുകളും തമ്മില്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായി യുവതാരം ആയുഷ് മാത്രെയെയും ഒപ്പം പണവും നല്‍കണമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്‍ 2026 സീസണില്‍ 180നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ […]
Read more

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു

പാലക്കാട്: പാലക്കാട് 24 കാരനെ യുവാവ് കുത്തിക്കൊന്നു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചത്. നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷെഫീഖിൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനങ്ങളിലെ തോല്‍വി; ബിസിസിഐ അവലോകന യോഗം അടുത്ത മാസം

മുംബൈ: അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, സിംബാബ്വെ പര്യടനങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ അടുത്ത മാസം ആദ്യത്തില്‍ അവലോകന യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0 ന്റെ വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാല്‍ സിംബാബ്വെക്കെതിരായ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ സ്വന്തമാക്കിക്കൊണ്ട് ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഇന്ത്യ ആദ്യ വിജയം നേടി. […]
Read more

അഴിമതി ആരോപണം: തിരുവനന്തപുരം മിൽമ യൂണിയന്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ടു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ യൂണിയനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. മില്‍മ ഡെപ്യൂട്ടി ഡയറക്ടര്‍ ഷിംല ഉണ്ണികൃഷ്ണനാണ് ചുമതല. ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എല്‍ഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാള്‍ തിരുവനന്തപുരം മേഖല യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നില്‍ക്കെയാണ് സര്‍ക്കാരിന്റെ […]
Read more

ലേണേഴ്‌സിനും സ്ലോട്ട് കിട്ടാനില്ല; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ ഇഴയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോള്‍ ലേണേഴ്‌സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതല്‍ നാല് മാസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസന്‍സ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്. ലേണേഴ്‌സിനുള്‍പ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാര്‍ത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ വലയുന്നത്. യുവാക്കള്‍ കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലെത്തി ലൈസന്‍സ് എടുക്കുന്നതായും വിവരമുണ്ട്. പ്രശ്‌നം രണ്ട് […]
Read more

വൺപ്ലസിന് പിന്നാലെ നത്തിങ്ങും പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അഭ്യൂഹം

ഡൽഹി : അന്താരാഷ്ട്ര വിപണിയിൽ നിന്ന് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ വൺപ്ലസ് പിൻമാറുകയാണെന്ന അഭ്യൂഹത്തിന് പിന്നാലെ ബ്രിട്ടീഷ് സ്മാർട്ഫോൺ ബ്രാൻഡായ നത്തിങ്ങുമായി ബന്ധപ്പെട്ടും സമാനമായ വാർത്തകൾ വരുന്നു. വിവിധ രാജ്യങ്ങളിൽ നത്തിങ് പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് കമ്പനി രംഗത്തെത്തി. പന്ത്രണ്ടിലധികം വിദേശ വിപണികളിൽ നിന്ന് നത്തിങ് പിന്മാറാൻ ആലോചിക്കുന്നുവെന്നും ലണ്ടൻ, ചൈന എന്നിവിടങ്ങളിലെ ഗവേഷണ വിഭാഗങ്ങളിൽ ഉൾപ്പെടെ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമായിരുന്നു ഡിജിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. […]
Read more

‘ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് കുറ്റമല്ല’: ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍

ഭോപ്പാല്‍: ഗംഗാനദിയില്‍ വച്ച് ചിക്കന്‍ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു എന്നതിന് മുസ്‌ലിം യുവാക്കളെ മാസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍ഐയു) അഞ്ചാമത് ജസ്റ്റിസ് ജി പി സിംഗ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നദിയില്‍ വെച്ച് ചിക്കന്‍ബിരിയാണി കഴിക്കുന്നത് ഒരു […]
Read more

അൽഫാമിന് ഇനി വിലയേറും

തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്. കിലോയ്ക്ക് അഞ്ച് മുതൽ എട്ടു രൂപ വരെ വർധിച്ചതോടെ ജില്ലയിൽ കരിയുടെ ചില്ലറ വിൽപ്പന വില 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെയാണ് ഈടാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ അൽഫാമിനും കബാബിനുമെല്ലാം വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നാണ് ഹോട്ടൽ ഉടമകൾ അറിയിക്കുന്നത്.
Read more

ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ ട്വീറ്റ്

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭം ഫലം കണ്ടതിന് പിന്നാലെ ചർച്ചയായി രാഹുൽ ഗാന്ധിയുടെ പഴയ മുന്നറിയിപ്പ്. 2018 ലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ് ഈ സമയത്ത് ചർച്ചയാവുന്നത്. ചോദ്യ പേപ്പർ ചോർച്ചയുടെ തുടക്കം മാത്രമാണിത്, ആവർത്തിക്കും എന്ന മുന്നറിയിപ്പുമായുള്ള ട്വീറ്റാണ് വീണ്ടും ചർച്ചയാവുന്നത്.പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പ്രതീക്ഷകളെയും ഭാവിയെയുമാണ് തകർക്കുന്നതെന്ന് 2018 മാർച്ച് 29 ന് രാഹുൽ ഗാന്ധി […]
Read more

Recent News