Category: NEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേത മേനോന്‍

കൊച്ചി: അമ്മ താരസംഘടനയിലെ തര്‍ക്കങ്ങള്‍ക്കിടെ വീണ്ടും പരസ്യ പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ നേതൃത്വത്തില്‍ എത്താതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്വേത മേനോന്‍ പറഞ്ഞു. അമ്മയിലെ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്നും ശ്വേത പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്വേതാ മേനോന്റെ പ്രതികരണം. തനിക്കെതിരെ രാഷ്ട്രീയ ആരോപണം ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അമ്മയില്‍ മതവും വര്‍ഗീയതയും കൊണ്ടുവന്ന് വിഭജിക്കരുതെന്നാണ് അഭ്യര്‍ത്ഥന. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. […]
Read more

‘അച്ഛന്‍ ഇല്ല എന്നുള്ളത് ഇന്നും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല’; വി എ അരുണ്‍കുമാര്‍

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളെല്ലാം ഇന്നും കാലിക പ്രസക്തിയുള്ളതാണെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. അഴിമതിക്കെതിരെയുള്ള നിലപാടുകളാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നിലപാടുകളാണെങ്കിലും എല്ലാത്തിനും വേണ്ടി അവസാനം വരെ പോരടിച്ചയാളാണ്. എന്നും നിലനില്‍ക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പഠനവിഷയമാക്കേണ്ടതാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പിതാവിനെ കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവച്ചു. കുറേയധികം നാള്‍ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു. കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വല്ലപ്പോഴും മാത്രമേ വീട്ടില്‍ ഉണ്ടാവാറുണ്ടായിരുന്നുള്ളു. തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് […]
Read more

‘കള്ളന്‍ വിജയന്‍’ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്ന് ന്യൂസ് എഡിറ്റര്‍ കെ.ആര്‍ അജയന്‍

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ. ആര്‍ അജയന്‍. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.വിഷയത്തിൽ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും […]
Read more

ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‌യുവിൻ്റെ ആവശ്യം അം​ഗീകരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരാതി അംഗീകരിക്കില്ലെന്നും ജിയോണയെ മാറ്റില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട്.
Read more

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ

മാന്നാർ: ആലപ്പുഴ കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തോളമായി രാധാകൃഷ്ണൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന്‍റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ അന്വേഷണം നടത്തുകയും ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ […]
Read more

നിയന്ത്രണങ്ങളുമായി കുവൈത്ത്; ആരാധനാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ല

കുവൈത്ത് സിറ്റി: രാഷ്ട്രീയ പ്രവർത്തനങ്ങൾക്കോ മതപരമല്ലാത്ത മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി രാജ്യത്തെ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് സർക്കാർ. തീവ്രവാദപരവും സങ്കുചിതവുമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ മതസ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കുവൈത്ത് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വസ്മിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന എല്ലാ ആരാധനാലയങ്ങളുടെയും മാനേജർമാർ, പുതിയ നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം തങ്ങളുടെ സ്ഥാപനങ്ങൾ നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് […]
Read more

തുടക്കം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ആശിർവാ‍ദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തുടക്കത്തിന്റെ പുതിയ പോസ്റ്റർ എത്തി. ഓഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിന് തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ, എന്നിവർ ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ്.. ഓടുന്ന നായയുടെ കഴുത്തിൽ […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് എസ്ഐടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനാ ഫലത്തിൽ നിന്നും പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്ഐടി കോടതിയെ അറിയിച്ചു. സെപ്റ്റംബർ 3 ന് കേസ് വീണ്ടും പരിഗണിക്കും. സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് […]
Read more

പുതിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു. പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനംജൂലൈ 22 ന് കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള ‘ഐ ക്യാന്’ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എസ്.പി.സിയുടെ വാര്‍ത്താ ജാലകം […]
Read more

അലോഷ്യസ് സേവ്യർ, വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിഡി സതീശൻ ക്ഷമാപൂർവ്വം കേട്ടു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ്. എന്ത് തീരുമാനം എടുക്കും […]
Read more

Recent News