റാപ്പർ വേടന് വിദേശത്തേക്ക് പോകാം; പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം
കൊച്ചി: സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന റാപ്പർ വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് പിസിസി നൽകാൻ റീജനൽ പാസ്‌പോർട്ട് ഓഫീസറോടാണ് കോടതി നിർദേശിച്ചത്. വിവിധ കേസുകളിൽ പ്രതിയായതിനാൽ പിസിസി അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്. കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. […]
Read more

