Category: NEWS

വൈറൽ ജോഡികളായ അച്ചാമാസിലെ രത്നമ്മ വിടവാങ്ങി

കൊല്ലം: സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ് രത്നമ്മ. പ്രായത്തെ വെല്ലുന്ന റീൽസുകളിലൂടെയാണ് തുളസീധരനും രത്നമ്മയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ വൈറലായിരുന്നു. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും.
Read more

കേരള രാഷ്ട്രീയത്തിൽ ഇടതുപാർട്ടികളുടെ മറ്റൊരു ലയന സാധ്യത

പാലക്കാട്: പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ. ശശി പറഞ്ഞു. മന്ത്രി സി.പി. ജോൺ പങ്കെടുക്കുന്ന യോഗം ഉടൻ പാലക്കാട് ചേരും. സിഎംപിയിൽ ലയിക്കണോ ഒരുമിച്ച് നിൽക്കണോ എന്ന് ആലോചിക്കുന്നതായി ശശി പറഞ്ഞു. സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ശശി, ഇത്തവണ ഒറ്റപ്പാലത്തെ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ മാസം പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ […]
Read more

അൻസിബയുടെ ആരോപണങ്ങളിൽ മറുപടിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി ലക്ഷ്മിപ്രിയ. തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണെന്നും ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അന്ന് നടന്ന കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. അൻസിബ അയച്ച ഒരു വാട്സ്ആപ്പ് […]
Read more

മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിന്റെ കമ്പി വിദ്യാർഥിയുടെ വായിൽ തുളച്ചുകയറി

പുളിക്കൽ: മാങ്ങ പറിക്കുന്നതിനിടെ വീടിന്റെ ഗേറ്റിനുമുകളിലേക്ക് വീണ് കമ്പി വായിൽ തുളച്ചുകയറി വിദ്യാർഥിക്ക് പരിക്ക്. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസി (15)നാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയോടെ വീടിന്റെ ടെറസ്സിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ മാസിൻ താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ കമ്പികൾ വായിൽ തുളച്ചുകയറി. വിവരം അറിഞ്ഞെത്തിയ അയൽവാസികളും മറ്റുള്ളവരുംചേർന്ന് ഗേറ്റിന്റെ കമ്പികൾ മുറിച്ച് വായയിൽ തുളഞ്ഞുകയറിയ കമ്പിയുൾപ്പെടെ ഗേറ്റിന്റെ ഭാഗവുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർമാർ […]
Read more

ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ എസ്എൻസിഎസ് ആദരിച്ചു

മനാമ: ഇക്കഴിഞ്ഞ സിബി എസ് ഈ പരീക്ഷകളിൽ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതവും, ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷതയും വഹിച്ചു. യൂണിക്കോ ഗ്രൂപ്പ് മേധാവി ജയശങ്കർ വിശ്വനാഥൻ, സെയിം കോൺട്രാക്റ്റിംഗ് മേധാവി ദിലീപ് കുമാർ എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുത്ത് കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്യുകയും ആശംസകൾ […]
Read more

ഹജ്ജിന് ശേഷം തീർഥാടകരെ വരവേൽക്കാനൊരുങ്ങി പ്രവാചക മസ്ജിദ്

മദീന: ഹജ്ജ് കർമങ്ങൾ പൂർത്തിയായതിന് പിന്നാലെ, മദീനയിലെ മസ്ജിദുന്നബവിയിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകരെ വരവേൽക്കാൻ സൗദി അറേബ്യ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇരു ഹറം കാര്യാലയങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മസ്ജിദിലും പരിസരങ്ങളിലും അത്യാധുനിക സേവന സംവിധാനങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ പ്രവേശനവും പ്രാർത്ഥനയും ഉറപ്പാക്കാൻ അതോറിറ്റി അതീവ ജാഗ്രതയിലാണ്. വിപുലമായ ഈ തയാറെടുപ്പുകൾ തീർഥാടകർക്ക് കൂടുതൽ സുരക്ഷിതവും ആശ്വാസകരവുമായ അന്തരീക്ഷം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം തിരിച്ചിട്ടുള്ള 141 കവാടങ്ങൾ […]
Read more

സൗദിയിലെ മൊത്ത-ചില്ലറ വ്യാപാര വരുമാനത്തിൽ വൻ വളർച്ച

റിയാദ്: സൗദിയുടെ ആഭ്യന്തര വിപണിയിൽ മൊത്ത-ചില്ലറ വ്യാപാര മേഖലകൾക്ക് മികച്ച തുടക്കമാണ് ഈ വർഷത്തെ ആദ്യ പാദം സമ്മാനിച്ചത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്ത ചില്ലറ വ്യാപാര വരുമാന സൂചികയിൽ 7.3 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് വിപണിയിലെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. പ്രധാനമായും ഇ-കൊമേഴ്സ് അഥവാ ഓൺലൈൻ വ്യാപാര രംഗത്തെ കുതിപ്പും വാഹന വിപണിയിലെ മികച്ച വിൽപ്പനയുമാണ് ഈ നേട്ടത്തിന് പിന്നിലെ […]
Read more

യു.എ.ഇ ദിർഹത്തിന്റെ ചിഹ്നം ഇനി കീബോർഡുകളിലും ഫോണുകളിലും

ദുബൈ: യുഎഇ ദിർഹത്തെ സൂചിപ്പിക്കാൻ മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ പോലും അക്കത്തിനൊപ്പം ദിർഹം എന്നോ AED എന്നോ എഴുതണം, എന്നാൽ ഇനി അത് വേണ്ട. പകരം ദിർഹത്തിന്റെ സ്വന്തം ചിഹ്നം കീബോർഡുകളിൽ ഉണ്ടാകും. എല്ലാ കീബോർഡ് ലേഔട്ടുകളിലും ‘6’ നമ്പർ കീയുമായി ബന്ധിപ്പിച്ചായിരിക്കും ചിഹ്നം ഉൾപ്പെടുത്തുക. ഡിജിറ്റൽ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുരീതികൾ എന്നിവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സംഘടനയാണ് അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണികോഡ് കൺസോർഷ്യം. നമ്മുടെ മൊബൈൽ കീബോർഡുകളിൽ ലഭിക്കുന്ന രൂപ, […]
Read more

പ്രവാസി മലയാളി ഫൗണ്ടേഷന് പുതിയ നേതൃത്വം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി 2026-2028 കാലഘട്ടത്തിലേക്കുള്ള ഭാരവാഹി നിർവാഹസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യാസിർ അലി കൊടുങ്ങല്ലൂർ (പ്രസിഡന്റ്), ബിനോയി മത്തായി കൊട്ടാരക്കര (ജനറൽ സെക്രട്ടറി), കെ ജെ അബ്ദുൽ റഷീദ് (ട്രഷറർ), ജി വേണുഗോപാൽ (കോഡിനേറ്റർ), സിയാദ് വർക്കല (ജീവകാരുണ്യ കൺവീനർ) എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്. ബിനു കെ തോമസ് (ഓഡിറ്റർ), സഫിർ അലി (മീഡിയ-പി ആർ ഒ ), റഫീഖ് വെട്ടിയാർ (ജോയിൻ കൺവീനർ […]
Read more

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ‘വെർച്വൽ ഓട്ടോപ്‌സി’ക്ക് ശുപാർശ

തിരുവനന്തപുരം: ഉപകരണങ്ങളുടെയും സോഫ്റ്റ്‌‌വേറുകളുടെയും സഹായത്തോടെയുള്ള ‘വെർച്വൽ ഓട്ടോപ്‌സി’ സംവിധാനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പുതിയ സർക്കാരിന് ശുപാർശ സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആലോചന. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഇത് ആരംഭിക്കണമെന്ന ശുപാർശ പുതിയ സർക്കാരിന് സമർപ്പിക്കാനാണു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററേറ്റിന്റെ ആലോചന. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ സംവിധാനം ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പദ്ധതിരേഖ സമർപ്പിച്ചിരുന്നു. വെർച്വൽ ഓട്ടോപ്‌സി ഒരാശുപത്രിയിൽ സജ്ജമാക്കുന്നതിന് 15 മുതൽ 20 കോടിരൂപ വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്നും, […]
Read more

Recent News