Category: NEWS

കർണാടകയിൽ അമിതവേ​ഗതയിലെത്തിയ ഥാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 6 മരണം

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപൂര്‍ ജില്ലയില്‍ അമിതവേഗതയിലെത്തിയ മഹീന്ദ്ര ഥാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബി കെ അഞ്ജിനപ്പ (35), എന്‍ ഉമാദേവി (55), ബി ആര്‍ വിജയ (40), കെ എന്‍ ലക്ഷ്മമ്മ (50), ആര്‍ സരോജമ്മ (65) ബി എസ് അരുണമ്മ (48) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ കര്‍ഷകത്തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതിവേഗതയില്‍ വന്ന മഹീന്ദ്ര ഥാര്‍ പിന്നില്‍ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ […]
Read more

കാലവർഷം വരുന്നു; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് -നാല് ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ […]
Read more

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണ് മലയാളി നവവരന് ദാരുണാന്ത്യം

ജോർജിയ: വിവാഹം കഴിഞ്ഞ് മടങ്ങവേ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം നടന്നത്. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധൂവരന്മാ‍ർ സഞ്ചരിച്ച ഹെലികോപ്ട‍റാണ് തകർന്നുവീണത്. വരൻ ഡേവും ഹെലികോപ്ട‍ർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വിവാഹചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. ഡോസൺവില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10:30 ഓടെ ആണ് […]
Read more

നാഷണല്‍ ഹെല്‍ത്ത് മിഷൻ പ്രവർത്തകരുടെ കാലാവധി 3 മാസമായി വെട്ടിച്ചുരുക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. ഒരു വര്‍ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്ന് മാസമായി ചുരുക്കി. ഒരു വര്‍ഷമായിരുന്ന കാലാവധി മൂന്ന് മാസമായി ചുരുക്കുന്നതോടെ മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ജോലി വിലയിരുത്തിക്കൊണ്ടുള്ള പെര്‍ഫോമന്‍സ് അപ്രൈസല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായി വരും. 19 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് സിഐടിയു ആരോപിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ 40 ശതമാനം ഫണ്ടും ബാക്കി കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടും […]
Read more

മ്യാന്മറിൽ വൻ സ്ഫോടനം; കുട്ടികളടക്കം 55 ഓളം പേർ കൊല്ലപ്പെട്ടു

യാങ്കൂൺ: മ്യാന്മറിൽ വിമതസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ വൻ സ്ഫോടനം. 55 ഓളം പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 25 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഖനനത്തിനും ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് മേഖല നിയന്ത്രിക്കുന്ന താങ് നാഷണൽ ലിബറേഷൻ ആർമി പറഞ്ഞു. ഷാൻ സംസ്ഥാനത്തെ നാംഖാം ടൗൺഷിപ്പിലെ കൗങ് ടാറ്റ് ഗ്രാമത്തിൽ ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. നിരവധി ഗ്രാമവാസികൾക്ക് […]
Read more

പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി ലിംഗായത്ത്, ദളിത് വിഭാഗങ്ങൾ

ബെം​ഗളൂരു; കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളെ ചൊല്ലി ചർച്ചകൾ സജീവമാകുന്നു. അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സമുദായങ്ങൾ രംഗത്തെത്തി. ലിംഗായത്ത്, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരായി പരിഗണിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഡികെ. ശിവകുമാർ മാത്രമായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ പുതിയ മന്ത്രിസഭയിൽ വിവിധ ജാതി-സമുദായ സമവാക്യങ്ങൾ പരിഗണിച്ച് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് വിവിധ വിഭാഗങ്ങളുടെ ആവശ്യം.ലിംഗായത്ത് സമുദായത്തിലെ മഠാധിപതിമാർ വനം മന്ത്രി […]
Read more

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 23കാരന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി 23 കാരനായ എം കെ അര്‍ജുന്റെ ഹൃദയം ഉള്‍പ്പെടെ 4 അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. അര്‍ജുന്റെ ഹൃദയം രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48 കാരന് ഹൃദയം മാറ്റിവയ്ക്കും. കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് […]
Read more

തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി എ.എ റഹീം

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം. റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിന് കാരണം നഗരസഭയുടെ ഗുരുതരമായ അനാസ്ഥയും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയുമാണ്. വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ തിരുവനന്തപുരം നഗരസഭ പൂർണമായി പരാജയപ്പെട്ടു. മാലിന്യനീക്കം താറുമാറായതുകൊണ്ടാണ് […]
Read more

CBSE പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ

ന്യൂഡൽഹി: സിബിഎസ്ഇ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള സൈറ്റിൽ തകരാർ. വെബ്സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ പിഴവുകളിൽ പാർലമെന്ററി സമിതി ഇന്നും മൊഴി രേഖപ്പെടുത്തും. സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും ആരോപണമുയർന്നു. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റുകൾ രം​ഗത്തെത്തി. ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ടാണ് ചോർച്ച കണ്ടെത്തിയത്. ഡാറ്റാ ബേസ് ആർക്കും ആക്സസ് ചെയ്യാവുന്ന നിലയിലാണെന്ന് എത്തിക്കൽ ഹാക്കർമാർ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് […]
Read more

അനുമതിയില്ലാതെ ഫോൺ നമ്പർ ഉപയോ​ഗിച്ചു; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: അനുമതിയില്ലാതെ ഫോൺ നമ്പർ ചിത്രത്തിൽ ഉപയോഗിച്ചതിന് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ സിനിമാ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചതിനാണ് നടപടി. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് എറണാകുളം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇതനുസരിച്ച് മാര്‍ട്ടിന്‍ പ്രക്കാട്ടിനും സഹനിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കും. സ്ട്രീമിങ് കമ്പനി നെറ്റ്ഫ്ളിക്സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും വാട്സ്ആപ്പും കേസില്‍ പ്രതികളാകും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.മൊബൈൽ നമ്പർ […]
Read more

Recent News