Category: NEWS

“എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാരുമായി നടത്തിയ കണ്ണുതുറപ്പിക്കുന്ന ചാറ്റ്”: കേന്ദ്രത്തിന് രാഹുൽ ഗാന്ധിയുടെ പരിഹാസം

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകൾക്കെതിരെ ലളിതമായ ചോദ്യങ്ങൾ ഉന്നയിച്ച വിദ്യാർത്ഥികൾക്ക് മറുപടിക്ക് പകരം അധിക്ഷേപങ്ങളാണ് ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിവാദത്തിന് കാരണക്കാരായ വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. “എന്റെ സഹ രാജ്യദ്രോഹികളായ സോറോസ് ഏജന്റുമാരുമായി നടത്തിയ കണ്ണുതുറപ്പിക്കുന്ന ചാറ്റ് എന്ന പരിഹാസ അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. വേദാന്തും അവന്റെ […]
Read more

മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

എറണാകുളം: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരാം. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎൽന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇ ഡിയ്ക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടു. വർഷങ്ങളായി നിലനിൽക്കുന്ന കേസായതിനാൽ അപ്പീൽ ഹർജിയിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് […]
Read more

രാജ്യത്തെ സമ്പന്നനായ മുഖ്യമന്ത്രി?

കർണാടക : കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി അദ്ദേഹം മാറുമെന്ന് റിപ്പോർട്ട്. നിലവിൽ ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രഹബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. എന്നാൽ 1413 കോടി രൂയുടെ ആസ്തിയാണ് ഡികെ ശിവകുമാറിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയ്ക്ക് 648 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ളത് വിജയ്, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ മൂന്നാം സ്ഥാനത്തേക്ക് […]
Read more

പാലക്കാട് വിമാനത്താവളം വരും?

പാലക്കാട് : പാലക്കാട് വിമാനത്താവളം വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കേന്ദ്രം സാധ്യതാ പഠനത്തിന് നിർദേശം നൽകി എന്ന് വികെ ശ്രീകണ്ഠൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാവസായിക ഇടനാഴി പാലക്കാട് വരുന്നുണ്ട്. അന്തർദേശീയ കമ്പനികൾ ഇവിടെയുള്ള സ്മാർട്ട് സിറ്റിയിൽ എത്തും. അര ലക്ഷം പേർക്ക് ജോലി അവസരം ഒരുങ്ങുമെന്നും എംപി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കേരളത്തിൽ നാല് വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് വിമാനത്താവളങ്ങളുള്ളത്. പത്തനംതിട്ടയിലും വിമാനത്താവളം വരുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് പാലക്കാട് […]
Read more

വി ഡിയുടെ കുട്ടിക്കാല ഓർമ്മകൾ

തിരുവനന്തപുരം : പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലേക്ക് ആദ്യമായെത്തുന്ന കുരുന്നുകളെ സ്വീകരിക്കുന്ന ചടങ്ങിൽ, സ്വന്തം സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. സ്കൂളിലും കോളേജിലുമായി പഠിച്ച 12 വർഷത്തിനിടയിൽ ഒരിക്കൽ പോലും വീട്ടിൽനിന്ന് ആരും തന്നെ അന്വേഷിച്ചു വിദ്യാലയത്തിൽ വന്നിട്ടില്ലെന്ന് വി.ഡി. സതീശൻ ഓർമ്മിച്ചു. പഠനകാലത്ത് ചില കുസൃതികളൊക്കെ കാട്ടിയപ്പോൾ വീട്ടിൽനിന്ന് ആളെ വിളിച്ചുകൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും അതൊക്കെ താൻ തന്നെ […]
Read more

പറഞ്ഞ് കുടുക്കിലായി മന്ത്രി

തിരുവനന്തപുരം : വനിതാ-ശിശുവികസന വകുപ്പ്‌ മന്ത്രി ബിന്ദുകൃഷ്ണയ്ക്കു പറ്റിയ തെറ്റ്‌ തിരുത്തി വൈറൽ താരം ശങ്കു. കഴിഞ്ഞ ദിവസം കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിനിടെ, അങ്കണവാടിയിൽ പുതിയ മെനു തുടങ്ങാൻ പ്രേരണയായ ത്രിജലിന്റെ വീഡിയോയെപ്പറ്റി പറയുന്ന കൂട്ടത്തിൽ, അന്ന് ബിർണാണി വേണമെന്നു പറഞ്ഞ കൊച്ചുമിടുക്കൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി രാധാമണിച്ചേച്ചിയുടെ കൊച്ചുമോനാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വീഡിയോക്ക് പിന്നാലെ മറ്റൊരു വീഡിയോ കൂടി വൈറലായി. ഹായ് ഗയ്‌സ്, പുത്യ മന്ത്രിയാന്റി പറഞ്ഞു, ഞാൻ […]
Read more

വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വഴിതടഞ്ഞ് കാട്ടാന

തൃശൂര്‍: തൃശൂരിൽ കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വഴിതടഞ്ഞ് കാട്ടാന. വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോവുകയായിരുന്ന മന്ത്രി ഷിബു ബേബി ജോണിന്റെയും സംഘത്തിന്റെയും വഴിമുടക്കിയാണ് ചാര്‍പ്പയില്‍ കാട്ടാന നിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ആനയെ തുരത്തിയ ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. അതിനിടെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു. ഇന്ന് […]
Read more

ബിന്ദു കൃഷ്ണക്കെതിരെ യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ വിമർശനം. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയാണ് മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു […]
Read more

നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മൂന്ന് ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്തു

തൊടുപുഴ: എറണാകുളം തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. തീവ്രചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്ന് പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. […]
Read more

പി. എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി

കാസര്‍​ഗോഡ്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി. എം ആര്‍ഷോയും എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ […]
Read more

Recent News