പറഞ്ഞ് കുടുക്കിലായി മന്ത്രി

തിരുവനന്തപുരം : വനിതാ-ശിശുവികസന വകുപ്പ്‌ മന്ത്രി ബിന്ദുകൃഷ്ണയ്ക്കു പറ്റിയ തെറ്റ്‌ തിരുത്തി വൈറൽ താരം ശങ്കു. കഴിഞ്ഞ ദിവസം കൊല്ലം പ്രസ്‌ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിനിടെ, അങ്കണവാടിയിൽ പുതിയ മെനു തുടങ്ങാൻ പ്രേരണയായ ത്രിജലിന്റെ വീഡിയോയെപ്പറ്റി പറയുന്ന കൂട്ടത്തിൽ, അന്ന് ബിർണാണി വേണമെന്നു പറഞ്ഞ കൊച്ചുമിടുക്കൻ, മഹിളാ കോൺഗ്രസ് സെക്രട്ടറി രാധാമണിച്ചേച്ചിയുടെ കൊച്ചുമോനാണെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വീഡിയോക്ക് പിന്നാലെ മറ്റൊരു വീഡിയോ കൂടി വൈറലായി. ഹായ് ഗയ്‌സ്, പുത്യ മന്ത്രിയാന്റി പറഞ്ഞു, ഞാൻ രാധാമണിച്ചേച്ചീടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണിച്ചേച്ചീടെ കൊച്ചുമോനൊന്നുമല്ല. എന്റെ അപ്പാമ്മടെ പേര് ഓമന, അമ്മാമേടെ പേര് റീന തങ്കപ്പൻ. അത്രേള്ളൂ കാര്യം എന്നും പറഞ്ഞ് വൈറൽ താരം ശങ്കു തന്നെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയിതു. ഇതിന് പിന്നാലെ മന്ത്രിയെ വിമർശിച്ചും, ട്രോൾ രൂപത്തിലും നിരവധി കമ്മന്റുകൾ ആ വീഡിയോക്ക് പിന്നാലെ വന്നത്. ആ വാർത്ത വന്ന സമയത്ത് പാർട്ടിപ്രവർത്തകർ പറഞ്ഞിരുന്നു, ഇതു നമ്മുടെ രാധാമണിച്ചേച്ചിയുടെ കൊച്ചുമോനാണെന്ന്. രാധാമണിച്ചേച്ചി പന്മനയല്ലേ, ഇവൻ പ്രയാറല്ലേ എന്നു ചോദിച്ചപ്പോൾ, മകളെ കല്യാണംകഴിച്ചത് അവിടെയാണെന്ന് ആരോ ഉറപ്പിച്ചുപറഞ്ഞു. അതു മനസ്സിൽ കിടന്നിരുന്നു. അതാണ് ഇങ്ങനെയൊരു തെറ്റായ വിവരം പറയാൻ ഇടയാക്കിയത് എന്നായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ വിശദികരണം.

2025 ജനുവരി 26-ന് പോസ്റ്റുചെയ്ത അങ്കണവാടീല് ഉപ്പുമാവ് മാറ്റീട്ട് ബിർണാണി തരണം. പൊരിച്ച കോഴീം….’ എന്ന ശങ്കുവിന്റെ വീഡിയോ ഇൻസ്റ്റയിൽ വൈറലായിരുന്നു. അന്ന് ഈ വീഡിയോ കണ്ട് അന്നത്തെ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്, അങ്കണവാടി മെനുവിൽ ബിരിയാണി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *