വാൻകൂവർ: ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ഇറാൻ ഈജിപ്തിനോട് സമനില വഴങ്ങിയതോടെ കളിച്ച മൂന്ന് മത്സരത്തിലും ജയമില്ലാതെയായ ഇറാന്റെ നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് മത്സരം നേരത്തെ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഒറ്റ മത്സരത്തിലെ ജയത്തിന്റെ ബലത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെൽജിയം നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ഗ്രൂപ്പിൽ ഒരേ പോയന്റുകളാണ് ബെൽജിയത്തിനും ഈജിപ്തിനും. ഗോൾ വ്യത്യസ്തത്തിന്റെ പുറത്താണ് ബെൽജിയം മുന്നിൽ. 28, 50 മിനിറ്റുകളിൽ ലിയാൻഡ്രോ ട്രോസാർഡിലൂടെ മുന്നിലെത്തിയ ബെൽജിയത്തിന്റെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു മത്സരത്തിലുടനീളം. കെവിൻ ഡിബ്രൂയ്നും ലുക്കാക്കുവും, അലക്സിസ് സെലെമേക്കേഴ്‌സും ബെൽജിയത്തിന്റെ വിജയം അനായാസമാക്കികൊടുത്തു.
