വാണിജ്യ സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇന്നത്തെ വർധനവോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 3131 രൂപയായി. കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ്പിച്ചു. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. ഗാർഹിക […]
Read more

