Category: NEWS

ഒമാനിൽ നാളെ മുതൽ 3 മാസത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

മസ്കത്ത്: ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 31 ഞായറാഴ്ചയാണ് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേനൽക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ, പുറംജോലികളിൽ ഏർപ്പെടുന്ന […]
Read more

സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും

റിയാദ്: സൗദിയുടെ ദേശീയ എയർലൈനായ സൗദിയ തങ്ങളുടെ വിമാനശേഖരം വൻതോതിൽ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം 12 പുതിയ അത്യാധുനിക വിമാനങ്ങൾ കൂടി കമ്പനി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ആഗോള വിമാന നിർമാതാക്കളായ എയർബസുമായി മുൻപ് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിമാനങ്ങൾ ലഭ്യമാക്കുന്നത്. പുതിയ എയർബസ് A321 നിയോ വിമാനങ്ങളിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഗസ്റ്റ് ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പുത്തൻ സീറ്റുകളും അതിവേഗ ഇന്റർനെറ്റ് സൗകര്യവും […]
Read more

അഭിഷേക് ബാനർജിക്ക് നേരെ ചീമുട്ടയെറിഞ്ഞതിന് പിന്നാലെ എംപിയേയും കൈയേറ്റം ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടർക്കഥയാകുന്നു. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ മുതിർന്ന പാർട്ടി എംപിയും ലോക്സഭാ പാർട്ടി ചീഫ് വിപ്പും കൂടിയായ കല്യാൺ ബാനർജിക്ക് നേരെയും ബിജെപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം മണ്ഡലത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാർട്ടി നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ ടിഎംസി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് […]
Read more

ഐപിഎൽ ഫൈനലിന് മുൻപ് മുന്നറിയിപ്പുമായി ശ്രീകാന്ത്

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അഹമ്മദാബാദിൽ ഏറ്റുമുട്ടാനിരിക്കെ, ആർസിബിക്ക് നിർണ്ണായക മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുതെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയില്‍ ആവശ്യപ്പെട്ടു. ഈ സീസണിൽ 1.5 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ ഷെപ്പേർഡ് ബൗളിങ്ങിൽ കടുത്ത പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഈ സീസണിൽ […]
Read more

കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ ‘കരിമി

തിരുവനന്തപുരം: ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ […]
Read more

‘റെജി ചെറിയാന്‍ എംഎല്‍എക്ക് പണത്തിന്റെ അഹങ്കാരം’; ജി.സുധാകരന്‍

അമ്പലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് കുട്ടനാട്ടിലെ യുഡിഎഫ് എംഎൽഎയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എംഎൽഎ ആയ ഒരാൾ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മാത്രമല്ല, […]
Read more

2026ലെ വിവരാവകാശ പുരസ്‌കാരം സുപ്രീം കോടതി അഭിഭാഷകൻ ഡോ.ജോസ് ഏബ്രഹാമിന്

കൊച്ചി: 2026ലെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്. നിയമത്തിന്‍റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി പരിഗണിച്ചാണ് പുരസ്കാരം. ആർടിഐ കേരള ഫെഡറേഷൻ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. മുൻ സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോ. എഎ ഹക്കീം ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഭരണരംഗത്തെ സുതാര്യത, ഉത്തരവാദിത്തം, വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശം എന്നിവ ഉറപ്പാക്കാൻ ഡോ. ജോസ് എബ്രഹാം നടത്തിയ നിരന്തരമായ ഇടപെടലുകൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിച്ചത്. […]
Read more

ഒന്നരവയസ്സുകാരനോട് യുവാവിന്റെ ക്രൂരത; കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്

ഫിറോസാബാദ്: പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിരാജ് എന്ന യുവാവാണ് ഈ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ […]
Read more

‘നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം’; ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിൽ പത്രസ്വാതന്ത്ര്യം കുറഞ്ഞു വരുന്നതായി വിമർശനമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജനാധിപത്യത്തിന്‍റെ മനോഹാരിത എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ് ഉണ്ടാകുന്നത്. നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണമെന്നും വിഡി സതീശൻ പറഞ്ഞു. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പരാമർശം. സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന. ദീപിക പത്രം ആണ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റവും അധികം മുഖപ്രസംഗങ്ങളിലൂടെ പുറത്ത് പറയുന്നത്. നാട്ടിൽ പത്രസ്വാതന്ത്ര്യം കുറഞ്ഞു […]
Read more

ശ്രീലേഖയെ പരിഹസിച്ച് താരം

തിരുവനന്തപുരം : ശ്രീലേഖയെ പരിഹസിച്ച് അഭിനേത്രിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി രംഗത്ത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാൽ എല്ലാവരും അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ ഫേസ്ബുക്കിലൂടെ പങ്കുവച്ച വാക്കുകൾ. ഈ പോസ്റ്റിനെ പരിശാസിച്ചുകൊണ്ടാണ് താരം രാഗത്തെത്തിരിക്കുന്നത്. ശ്രീലേഖയുടെ പരാമർശത്തിന്റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാ​ഗ്യലക്ഷ്മിയുടെ പ്രതികരണം. “ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ”, എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. “ഇപ്പോഴത്തെ കാലത്ത് ആർക്കാണ് […]
Read more

Recent News