ശ്രീലേഖയെ പരിഹസിച്ച് താരം

തിരുവനന്തപുരം : ശ്രീലേഖയെ പരിഹസിച്ച് അഭിനേത്രിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി രംഗത്ത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അവധി നൽകിയാൽ എല്ലാവരും അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ ഫേസ്ബുക്കിലൂടെ പങ്കുവച്ച വാക്കുകൾ. ഈ പോസ്റ്റിനെ പരിശാസിച്ചുകൊണ്ടാണ് താരം രാഗത്തെത്തിരിക്കുന്നത്. ശ്രീലേഖയുടെ പരാമർശത്തിന്റെ വാർത്ത തമ്പ് പങ്കുവച്ചുകൊണ്ടാണ് ഭാ​ഗ്യലക്ഷ്മിയുടെ പ്രതികരണം. “ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസർ”, എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയത്. “ഇപ്പോഴത്തെ കാലത്ത് ആർക്കാണ് ഇത് അറിയാൻ വയ്യത്തെ. ആൺകുട്ടികൾ പാഡ് വാങ്ങി കെടുക്കുന്ന കാലമായി മാഡം. പണ്ടത്തെ മുടിപ്പെത്തിവെക്കുന്ന കാലം കഴിഞ്ഞു മാഡം. ആർത്തവമാണ്. അവിഹിതം അല്ല. ചേച്ചി..പാവം വിട്ടുകള പെട്ടന്ന് കേട്ടപ്പോൾ ചിന്തിച്ചതാകും”, എന്നായിരുന്നു ഒരാളുടെ കമന്റ്. കോൺഗ്രസ് സർക്കാരിൻറെ ആദ്യ നയപ്രഖ്യാപനത്തിൽ ആയിരുന്നു ആർത്തവ അവധിയെ കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *