കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണം തുടർക്കഥയാകുന്നു. പാർട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ മുതിർന്ന പാർട്ടി എംപിയും ലോക്സഭാ പാർട്ടി ചീഫ് വിപ്പും കൂടിയായ കല്യാൺ ബാനർജിക്ക് നേരെയും ബിജെപി പ്രവർത്തകരുടെ ആക്രമണം ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സ്വന്തം മണ്ഡലത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാർട്ടി നേതാക്കളെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് ഹൂഗ്ലിയിലെ ചണ്ഡിതാലയിൽ ടിഎംസി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
