Category: NEWS

‘മുന്നോട്ട് പോയത് പ്രിയപ്പെട്ട നേതാക്കൾ ആവശ്യപ്പെട്ടിട്ട്’; വ്യക്തമാക്കി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്നതിൽ സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവരും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മുന്നോട്ട് പോയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയിട്ടില്ല. എനിക്ക് വലുത് വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ്. നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ വ്യക്തിഹത്യ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ […]
Read more

കുറ്റക്കാർക്കെതിരേ മുഖംനോക്കാതെ നടപടി

തിരുവനന്തപുരം : കടത്തനാട് സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് നിക്ഷേപകൻ ഇബ്രാഹിം ആത്മഹത്യചെയ്ത സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു. സഹകരണ വകുപ്പിൽ എന്ത് ക്രമക്കേടാണ് നടന്നതെന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാണെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. സഹകരണ മേഖലയിൽ ഏതുതരത്തിലുള്ള നിയമലംഘനങ്ങളാണ് നടന്നതെന്ന് റിപ്പോർട്ടിലൂടെ വ്യക്തമാകേണ്ടതുണ്ടെന്ന് മന്ത്രി […]
Read more

ഗൺമാൻമാർ നിയമത്തിന് അതീതരല്ല: പ്രതികരിച്ച് രമേശ് ചെന്നിത്തല

തീരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ഗണ്‍മാന്‍മാരുടെ മർദ്ദനക്കേസിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഐടി രൂപീകരിക്കാൻ കോടതിയാണ് പറഞ്ഞത്. അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല. യുഡിഫ് സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു എസ്ഐടി രൂപീകരണം. അവര്‍ പ്രാഥമിക റിപ്പോർട്ട്‌ നൽകി. അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എസ്ഐടി അന്വേഷണത്തിലും, ഒരു കേസ് അന്വേഷണത്തിലും താനോ മുഖ്യമന്ത്രിയോ ഇടപെടില്ലെന്നും അദ്ദേഹം […]
Read more

വി ഡിക്കൊരു സർപ്രൈസ്

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ വേളയിൽ സ്കൂൾ പിടിഎ, എസ്.എം.സി സ്റ്റാഫ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്കായി പ്രത്യേക ജന്മദിന കേക്ക് ഒരുക്കിയിരുന്നു. സ്കൂളിലെ വേദിയിൽ വച്ച് പ്രധാനാധ്യാപിക റാണി മേരി മാതയും പിടിഎ ഭാരവാഹി ബി. അനിൽ കുമാറും ചേർന്ന് കേക്ക് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. തുടർന്ന് […]
Read more

സ്‌കൂൾ പ്രവേശനോത്സവം: കണ്ണൂർ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളിൽ

തിരുവനന്തപുരം : സ്‌കൂൾ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് ആയിത്തറ മമ്പറം സ്‌കൂളിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അറിയിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ ജില്ലയിലെ സ്‌കൂൾ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തി.  സ്‌കൂളുകളിൽ നിന്നും ലഭിച്ച നിർദേശങ്ങളിൽ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ നടപ്പിലാക്കും. ഇതിനുസരിച്ച് ആദ്യഘട്ടത്തിൽ ഫർണിച്ചർ ലഭ്യമാക്കും.  […]
Read more

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആരോഗ്യ സുരക്ഷയോടെയുള്ള തീർഥാടനം ഉറപ്പുവരുത്തും

തിരുവനന്തപുരം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെ ഉൾപ്പെടെയുള്ളവരുടെ പൊതുജന ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കി. ഡി എം ഒ ഇൻ ചാർജ് ഡോ.കെ സി സച്ചിന്റെ നേതൃത്വത്തിൽ ഉത്സവ സ്ഥലത്ത്‌ സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ നടപടികൾ ചർച്ച ചെയ്തു. ഡി എം ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായി ചർച്ച നടത്തി. പഞ്ചായത്ത് തലത്തിൽ യോഗവും വിളിച്ചു ചേർത്തു. കൊതുക് ജന്യ രോഗ നിയന്ത്രണത്തിനായി ജില്ലാ […]
Read more

സ്കൂൾ കുട്ടികൾക്ക് 3 ദിവസം ആർത്തവ അവധി: പ്രഖ്യാപനം വിവാദമാക്കരുതെന്ന് മന്ത്രി തുളസി

പാലക്കാട്: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനം വിവാദമാക്കരുതെന്ന് മന്ത്രി കെ എ തുളസി. ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ നല്ലൊരു തീരുമാനം വിവാദമാക്കി മാറ്റരുതെന്ന് പൊതു സമൂഹത്തോട് മന്ത്രി തുളസി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കാനിരിക്കെ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ പാലക്കാട് സ്കൂളിലെത്തിയപ്പോളായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം, കഴിഞ്ഞ ദിവസം മുൻ ഡിജിപിയും ബിജെപി […]
Read more

ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം തുടരുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായി ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന […]
Read more

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം […]
Read more

സർക്കാർ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും, യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ സമിതിയുടെ പഠനങ്ങൾക്ക് ശേഷമാകും കിഫ്ബിയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കുകയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡിസതീശൻ അറിയിച്ചു. സംസ്ഥാനത്തെ തുറമുഖ വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സംസ്ഥാനത്തെ […]
Read more

Recent News