Category: NEWS

അടിമുടി മാറാൻ ഒരുങ്ങി യു.എ.ഇ ദിർഹം

ദുബൈ: ദിർഹത്തിന്റെ ഉപയോഗരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി യു.എ.ഇ. പുതുതായി അംഗീകരിച്ച കറൻസി ചിഹ്നവും, ഡിജിറ്റൽ ദിർഹത്തിന്റെ വ്യാപനവുമാണ് പ്രധാന പദ്ധതി. ഇതുമായി ബന്ധപ്പെട്ട് കീബോർഡുകൾ, സ്മാർട്ട്ഫോണുകൾ, പേയ്‌മെന്റ് സംവിധാനങ്ങൾ, സാമ്പത്തിക പ്ലാറ്റ്ഫോമുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ നടപ്പാക്കാനാണ് അധികൃതരുടെ നീക്കം. രാജ്യത്തെ ആഗോള സാമ്പത്തിക-ഡിജിറ്റൽ പെയ്‌മെന്റ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടികൾ. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ നേതൃത്വത്തിലാണ് പദ്ധതികൾ മുന്നോട്ട് പോകുന്നത്. ദിർഹത്തിന്റെ പുതിയ കറൻസി ചിഹ്നം യൂണികോഡ് കൺസോർഷ്യം […]
Read more

ഉംറ വിസകൾ അനുവദിച്ചു തുടങ്ങി

റിയാദ്: ഇന്ത്യയുൾപ്പെടെ മുഴുവൻ രാജ്യങ്ങൾക്കും വീണ്ടും ഉംറ വിസകൾ അനുവദിച്ചു തുടങ്ങി. ഇന്നലെ അർധരാത്രി മുതൽ വിസകൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം സൗദിയിൽ തങ്ങാവുന്നതാണ് ഉംറ വിസകൾ. ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. 90 ദിവസം കാലാവധിയുള്ള വിസകളിൽ മക്ക മദീനക്ക് പുറമെ സൗദിയിലെവിടെയും യാത്ര ചെയ്യാം. സൗദിയിലെ ഏത് വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാവുന്നതാണ്. മലയാളികൾക്കും വിസകൾ ലഭിച്ചു തുടങ്ങിയതായി ഇന്ത്യക്കാർക്ക് വിസകൾ അനുവദിക്കുന്ന മോഡേൺ ഗസ്റ്റ് ഉംറ […]
Read more

യുഎഇയിൽ തീരദേശമേഘലകളിൽ താപനില കുറയും

അബൂദബി: യുഎഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലകളിൽ താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടും. അബൂദബിയിൽ ഉയർന്ന താപനില 41°C വരെയും, ദുബൈയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിൽ തെക്ക്‌ പടിഞ്ഞാറൻ ദിശയിൽ നിന്നും വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ […]
Read more

ഒന്നരവയസ്സുകാരന്റെ മരണം; തെളിവെടുപ്പിനിടെ മുഖ്യപ്രതി അഷ്കറിന് നേരെ നാട്ടുകാരുടെ രോഷം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പിനായി മുഖ്യപ്രതി അഷ്കറിനെ എത്തിച്ചപ്പോൾ ജനരോഷം. തെളിവെടുപ്പിനായി പ്രതിയെ ഇവർ താമസിച്ചിരുന്ന കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിച്ചപ്പോഴാണ് ജനരോഷം ഉണ്ടായത്. പ്രതിക്ക് നേരെ അസഭ്യ വാക്കുകളുമായി പൊട്ടിത്തെറിച്ച നാട്ടുകാർ ഇയാളെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. നാട്ടുകാരുടെ ഇടയിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തി മടങ്ങിയത്. രാവിലെ 11:15 ഓടെ ആണ് പൊലീസ് സംഘം അഷ്കറുമായി കരിക്കുഴിയിലെ വാടക വീട്ടിൽ എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം […]
Read more

ദുബായിൽ സുരക്ഷാ അവബോധം വർധിപ്പിക്കാൻ പ്രചാരണം

ദുബായ് : ജബൽ അലി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ദുബായ് പോലീസ് സുരക്ഷാ ബോധവത്കരണ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 3000-ത്തോളം തൊഴിലാളികൾ പങ്കെടുത്തു. സുരക്ഷ, സാമൂഹിക ഇടപെടൽ, ഗതാഗതസുരക്ഷ എന്നിവയിലാണ് പ്രചാരണപരിപാടികൾ ശ്രദ്ധകേന്ദ്രീകരിച്ചത്. സുരക്ഷയും പ്രതിരോധനടപടികളും ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം ബോധവത്കരണ സംരംഭങ്ങൾക്ക് ദുബായ് പോലീസ് നേതൃത്വം നൽകുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ തൊഴിലന്തരീക്ഷം വളർത്തിയെടുക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഗതാഗത […]
Read more

അബുദാബിയിൽ ‘ഈദ് ജോയ്’ ആഘോഷം

അബുദാബി : സാമൂഹിക ക്ഷേമത്തിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ‘ഈദ് ജോയ്’ ആഘോഷം നടത്തി. പെരുന്നാൾ അവധിദിവസങ്ങളിലായി അബുദാബി ദ്വീപ് അടക്കമുള്ള പ്രധാന പ്രദേശങ്ങളിലായിരുന്നു ആഘോഷം നടത്തിയത്. പെരുന്നാൾ അവധിദിവസങ്ങൾ സന്തോഷപൂർണമാക്കാനായി ഒട്ടേറെ വിനോദ പരിപാടികളും ബോധവത്കരണങ്ങളും ഈദ് ജോയ് ഭാഗമായി സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ലക്ഷ്യമാക്കിയാണ് മുനിസിപ്പാലിറ്റിയുടെ പരിപാടി . എമിറേറ്റിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് സാമൂഹിക ജീവിതനിലവാരമുയർത്താൻ ലക്ഷ്യമിട്ടുമായിരുന്നു ആഘോഷം.
Read more

പോഷകാഹാരക്കുറവ് മുതിർന്നവരിൽ കൂടുന്നു

ന്യൂഡൽഹി: ശരീരഭാര സൂചിക സാധാരണ വേണ്ട അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലകളിൽ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. നഗരങ്ങളിൽ ഇത് 13.2 ശതമാനമാണ്. കഴിഞ്ഞ സർവേയിൽ ഇത് 19.7 ശതമാനമായിരുന്നു. പുരുഷന്മാരിൽ ഇത് നഗരമേഖലയിൽ 14.2 ശതമാനവും ഗ്രാമങ്ങളിൽ 21.9 ശതമാനവുമാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്നും ഗ്രാമീണമേഖലയിൽ സ്ത്രീകളിലും പുരുഷന്മാരിലും പോഷകാഹാരക്കുറവ് ഉയരുന്നുവെന്നും കണ്ടെത്തി. തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും കാരണമാണിതെന്ന് കരുതുന്നു. മുതിർന്നവരിലെ പോഷകാഹാരക്കുറവ് കേരളത്തെയും ബാധിക്കുന്നു. 15-49 പ്രായക്കാരിൽ ഇത് സ്ത്രീകളിൽ നഗരങ്ങളിൽ […]
Read more

നിയമനങ്ങളിൽ സമഗ്ര പരിശോധന; കിഫ്ബിയിൽ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കിഫ്ബിയിലെ നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും. കിഫ്ബിയുടെ പ്രവർത്തന ഘടന പുന:പരിശോധിക്കുകയും വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കുകയും ചെയ്യും. കിഫ്ബി നേരിട്ട് നിയമിച്ചത് 400 കരാർ ജീവനക്കാരെയാണ്. 50 ലധികം പേരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ 180 പേരുണ്ട്. ഇതിൽ അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. ചിലർക്ക് കിഫ്ബിയിൽ നിന്നും കിഫ്കോണിൽ,നിന്നും ശമ്പളം ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കുകയും സാങ്കേതിക പരിജ്ഞാനം വേണ്ട […]
Read more

സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് പരിഗണനയിൽ; മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞസർക്കാരിന്റെ കാലത്ത് പൂട്ടിയത്. 4,500 ലേറെ തൊഴിലാളികൾക്കാണ് ഉപജീവനം നഷ്ടമായത്. ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. ഒരിക്കൽ പൂട്ടിയാൽ പിന്നീട് തുറക്കാൻ പരിമിതികളേറെയാണ്. കെട്ടിടത്തിൻ്റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ പ്രശ്നങ്ങൾ.അതേസമയം, പരമ്പരാഗത തൊഴിൽമേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി […]
Read more

പുതിയ അധ്യയന വർഷം വരവേൽക്കാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ഒരു പുതിയ അധ്യയന വർഷത്തെ കൂടി വരവേൽക്കാൻ ഒരുങ്ങി കേരളം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 42 ലക്ഷത്തോളം കുട്ടികളെ വരവേൽക്കാൻ ആണ് സ്കൂളുകൾ ഒരുങ്ങുന്നത്. ഒന്നാം ക്ലാസിൽ ഇത്തവണ മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. 10 വർഷത്തിനുശേഷം യുഡിഎഫ് സർക്കാർ നേതൃത്വം നൽകുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന്നടക്കും. തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി […]
Read more

Recent News