ദുബായിൽ സുരക്ഷാ അവബോധം വർധിപ്പിക്കാൻ പ്രചാരണം

ദുബായ് : ജബൽ അലി ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് ദുബായ് പോലീസ് സുരക്ഷാ ബോധവത്കരണ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇ. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ 3000-ത്തോളം തൊഴിലാളികൾ പങ്കെടുത്തു. സുരക്ഷ, സാമൂഹിക ഇടപെടൽ, ഗതാഗതസുരക്ഷ എന്നിവയിലാണ് പ്രചാരണപരിപാടികൾ ശ്രദ്ധകേന്ദ്രീകരിച്ചത്. സുരക്ഷയും പ്രതിരോധനടപടികളും ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം ബോധവത്കരണ സംരംഭങ്ങൾക്ക് ദുബായ് പോലീസ് നേതൃത്വം നൽകുന്നത്.

സുരക്ഷിതവും സുസ്ഥിരവുമായ തൊഴിലന്തരീക്ഷം വളർത്തിയെടുക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരമുയർത്തുന്നതിനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഗതാഗത നിയന്ത്രണങ്ങളും പൊതുസുരക്ഷാ മാർഗനിർദേശങ്ങളും അനുസരിക്കേണ്ടതിന്റെ പ്രാധാന്യം, മനുഷ്യാവകാശങ്ങൾ, ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ പ്രഭാഷണങ്ങളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *