Category: NEWS

വി ഡിക്ക് അഭിനന്ദനം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി.സതീശന് അഭിനന്ദനവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലുഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. തിരുവനന്തപുരത്തായിരുന്നു മുഖ്യമന്ത്രിയുമായി യൂസഫലിയുടെ കൂടിക്കാഴ്ച. കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവ്വഹിക്കുവാൻ കഴിയുന്നതോടൊപ്പം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി ക്ഷേമം കൂടുതലായി ഉറപ്പ് വരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.ക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.
Read more

ഇന്ധന കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയില്‍ നിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയില്‍ നിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയില്‍ നിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. ആഗോള വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് മാറ്റം. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ധന കയറ്റുമതിക്ക് കേന്ദ്ര […]
Read more

ടിവികെയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി അണ്ണാഡിഎംകെ

ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെ നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അണ്ണാഡി.എം.കെ. പ്രതിനിധികൾ ഗവർണർ രാജന്ദ്ര ആർലേക്കർക്ക് പരാതി നൽകി. എം.എംൽ.എ.മാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡി.എം.കെയും ടി.വി.കെ.യും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടത്. വൻതോതിൽ പണം നൽകിയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള എം.എൽ.എ.മാരെ ടി.വി.കെ.യിലേക്ക് ആകർഷിക്കുന്നതെന്ന് അണ്ണാഡി.എം.കെ. വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി നൽകിയ പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.അണ്ണാ […]
Read more

മന്ത്രിക്ക് വിരുന്നൊരുക്കി; മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒ. ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അം​ഗമായ പി. എസ് അബ്ദുല്‍ റഹ്മാനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. തൃശൂരിലെ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് അബ്ദുല്‍ റഹ്മാന്‍. മന്ത്രിയുടെ നന്ദി പ്രകടന സന്ദര്‍ശനത്തിനിടെ വീട്ടില്‍ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ പ്രതികരിച്ച് അബ്ദുല്‍ റഹ്മാന്‍ […]
Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സിഐഡി സമന്‍സ്

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് സംസ്ഥാന സിഐഡി വകുപ്പിന്റെ സമന്‍സ്. നിയമസഭയിലെ വ്യാജ ഒപ്പുവിവാദത്തിലാണ് നടപടി. ജൂണ്‍1 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് അറിയിപ്പ്. പശ്ചിമബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നാമനിര്‍ദേശ കത്തിലെ എഴുപതോളം ടിഎംസി എംഎല്‍എമാരുടെ ഒപ്പുകളില്‍ പലതും വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ടിഎംസി നേതാവ് സോബന്‍ദേബ് ഛത്തോപാധ്യായെ നാമനിര്‍ദേശം ചെയ്യുന്ന കത്തിലുള്ള എംഎല്‍എമാരുടെ ഒപ്പുകള്‍ പലതും അവരുടെ സമ്മതമില്ലാതെ ഉള്‍പ്പെടുത്തിയെന്നതാണ് വിവാദത്തിന് അടിസ്ഥാനം. കത്ത് എങ്ങനെയാണ് തയ്യാറാക്കിയത്, […]
Read more

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്ലിം ലീഗ്

മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്‌ലിം ലീഗ്. അഞ്ച് പാർട്ടി മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താനായി അയ്യായിരത്തോളം പേരുടെ അപേക്ഷകളാണ് വന്നത്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതിയാണ് ഇതിൽ നിന്ന് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിൽനിന്ന് സ്റ്റാഫിനെ തീരുമാനിക്കണമെന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് ഏഴ് പേരുടെ പട്ടികയും തയ്യാറാക്കി. അതേസമയം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ […]
Read more

ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം; അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. അമ്മയുടെ പങ്കാളി അഷ്കർ കുട്ടിയെ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. സ്ഥിരമായി ഇയാൾ കുഞ്ഞിനെ മർദിച്ചിരുന്നു. കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു അമ്മ അഖിലയുടെ പങ്കാളി അഷ്കറിന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ […]
Read more

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതിക്ക് 16 വർഷം കഠിനതടവ്

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന് 16 വർഷം കഠിനതടവ് വിധിച്ച് കോടതി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40) നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തിരുവനന്തപുരത്തെ കോച്ചായിരുന്നു മനു. 16 വർഷം തടവിന് പുറമെ 24,000 രൂപ പിഴയും പ്രതിക്ക് കോടതി ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്ത പക്ഷം പ്രതി രണ്ടര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം […]
Read more

വിജയതുടക്കം; ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ 15 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 22.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 134 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടര്‍ന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് […]
Read more

Recent News