Category: NEWS

നിരാശയോടെ മടക്കം; വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ തോൽവി

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ട്രയല്‍സില്‍ നിരാശ. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ 6-4 എന്ന സ്‌കോറിനാണ് മീനാക്ഷിയോട് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ 2026-ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാമെന്ന വിനേഷ് ഫോഗട്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു. ആദ്യം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വിനേഷും മീനാക്ഷിയും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിര്‍ണായക നിമിഷങ്ങളില്‍ മേധാവിത്വം നിലനിര്‍ത്തിയ […]
Read more

ഒന്നിനും രേഖയില്ലെന്ന് ടി.വീണ

തിരുവനന്തപുരം ∙ സിഎംആർഎലിന് ഐടി സേവനം നൽകിയതിന്റെ രേഖകൾ ചോദിച്ച എസ്എഫ്ഐഒയോട്, സേവനം സംബന്ധിച്ച ആശയവിനിമയമെല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖയില്ലെന്നും ടി.വീണയുടെ മറുപടി. ശശിധരൻ കർത്തായും ടീമുമായി നേരിട്ടായിരുന്നു ഐടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. അതുകൊണ്ട് ഈ യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെ രേഖകൾ ഒന്നുമില്ലെന്ന് വീണ മറുപടി നൽകി. വർഷങ്ങൾക്കു മുൻപേ എക്സാലോജിക് കമ്പനി അടച്ചുപൂട്ടിയതിനാൽ, കമ്പനിയിലെ കംപ്യൂട്ടറിൽ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ലഭ്യമല്ലെന്നായിരുന്നു മൊഴി. എസ്എഫ്ഐഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് […]
Read more

പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതര ആലാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു. എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിന്റെ പരിപാടിയിലാണ് പിണറായി വിജയൻ വേദിയിലുള്ളപ്പോൾ വന്ദേമാതരം ആലപിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം ആലപിക്കുന്ന സമയത്ത് പിണറായി വിജയനൊപ്പം മുൻ മന്ത്രിയും കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലുണ്ടായിരുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ സിപിഎം അടക്കമുള്ള ഇടതുകക്ഷികൾ എതിർക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എസ് […]
Read more

സ്വർണ്ണവിലയിൽ ആശ്വാസം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 11,830യാണ്. 8 ഗ്രാമിന് 94,640 രൂപയാണ് വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ […]
Read more

വരുന്നത് 2015-ന് ശേഷമുള്ള ഏറ്റവും ദുർബലമായ മൺസൂൺ എന്ന് പ്രവചനം

ഡൽഹി : കഴിഞ്ഞ രണ്ട് വർഷങ്ങളിലും സാധാരണയെക്കാൾ കൂടുതൽ മഴയാണ് രാജ്യത്ത് ലഭിച്ചത്. മൺസൂൺ ശക്തമായിരുന്നു എന്നതാണ് ഇതിന് കാരണം. 2024-ലും 25-ലും ജലസംഭരണികൾ നിറയുകയും കർഷകർക്ക് തുടർച്ചയായി മികച്ച വിളവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 2026-ൽ സ്ഥിതി അതായിരിക്കില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയുടെ 90 ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നതും രാജ്യത്തിന്റെ വാർഷിക […]
Read more

ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം

ഡൽഹി: ബ്രസീലിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി പ്രമുഖ യൂട്യൂബ് ചാനൽ രംഗത്ത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ബ്രസീലില്‍ യൂട്യൂബിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമൊരുക്കുമെന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ‘കാസെ ടിവി’യാണ് പ്രഖ്യാപിച്ചത്. ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ ‘ലൈവ് മോഡിൽ’ റൊണാള്‍ഡോ അടുത്തിടെ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനി പ്രമുഖ യൂട്യൂബ് പ്ലാറ്റ്‌ഫോമായ ‘കാസെ ടിവി’-യുമായി […]
Read more

കുടുംബാരോഗ്യസർവേ പുറത്തുവിട്ടു

ന്യൂഡൽഹി: ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് പുറത്തിറക്കി കേന്ദ്രം. 2023-’24 കാലത്തെ സർവേയാണ് പുറത്തുവിട്ടത്. മാതൃ-ശിശു ആരോഗ്യം, പോഷകാഹാര ലഭ്യത, മറ്റ് സാമൂഹ്യവികസന സൂചികകൾ എന്നിവയിൽ പുരോഗതിയുണ്ടെന്ന് സർവേയിൽ വ്യക്തമാക്കി. എന്നാൽ, നിർണായക സൂചികകളായ ജനനനിരക്കിലെ ലിംഗാനുപാതം, ശുചിത്വപുരോഗതി , പാചകവാതക ഉപയോഗം, ശിശുക്കളുടെയും കുട്ടികളുടെയും മരണനിരക്ക്, കുടുംബാസൂത്രണത്തിലെ മികവ് എന്നിവ സർവേയിൽ നിന്നൊഴിവാക്കി. ഇത് യഥാർഥ സാമൂഹ്യ, ആരോഗ്യസൂചികകളുടെ ചിത്രം മറച്ചുെവക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണെന്ന് വിമർശനമുയർന്നു. അനീമിയ ബാധിതരുടെ കണക്കെടുപ്പും […]
Read more

റൂമിലെ എസി പരിശോധിക്കണമെന്ന് യുഎഇയിലെ വിദഗ്ധർ

ദുബൈ: താപനില ഉയരുന്ന സാഹചര്യത്തിൽ എസി ഉപയോഗം വർധിക്കുന്നതിനാൽ അവ പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ധർ. കൃത്യമായി വൃത്തിയാക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിട്ടില്ലെങ്കിൽ മലിന വായു പുറത്തുവരാനും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും ഇടയുണ്ടെന്ന് ഡോക്ടർമാരും വിദഗ്ധരും മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെയുള്ള തുമ്മൽ, തലവേദന, തൊണ്ടയിലെ അസ്വസ്ഥത തുടങ്ങിയവ പൊടിയോ കാലാവസ്ഥാ വ്യതിയാനമോ മൂലമാണെന്നാണ് പലപ്പോഴും പറയാറുള്ളത്. എന്നാൽ എസി വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്താതിരിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. എസി സംവിധാനങ്ങളിലെ വൃത്തിയില്ലായ്മ ചുമ, അലർജി, […]
Read more

ഹജ്ജ് കാലത്ത് തീർഥാടക പ്രവാഹം നിയന്ത്രിച്ചത് സവാഹിർ പ്ലാറ്റ്ഫോം

മക്ക: 1447ാം ഹജ്ജ് സീസണിൽ തീർഥാടക പ്രവാഹം നിയന്ത്രിച്ചത് സവാഹിർ പ്ലാറ്റ്ഫോമിലൂടെ. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. 80 സ്ഥലങ്ങളിലായി 5,000-ത്തിലധികം കാമറകൾ ഉപയോഗിച്ചായിരുന്നു പ്രവർത്തനം നടത്തിയത്. 31 ഡാറ്റ ഡാഷ്ബോർഡുകൾ, 16 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നിത്. 600-ലധികം ഓപ്പറേറ്റർമാർ പിന്നണിയിൽ പ്രവർത്തിച്ചു. ജനക്കൂട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും പുണ്യസ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായിച്ചു. ലക്ഷക്കണക്കിന് പേരുള്ള പ്രദേശങ്ങൾ 24 മണിക്കൂറും സ്മാർട്ട് […]
Read more

Recent News