ഹജ്ജ് കാലത്ത് തീർഥാടക പ്രവാഹം നിയന്ത്രിച്ചത് സവാഹിർ പ്ലാറ്റ്ഫോം

മക്ക: 1447ാം ഹജ്ജ് സീസണിൽ തീർഥാടക പ്രവാഹം നിയന്ത്രിച്ചത് സവാഹിർ പ്ലാറ്റ്ഫോമിലൂടെ. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് ഇതിന് നേതൃത്വം നൽകിയത്. 80 സ്ഥലങ്ങളിലായി 5,000-ത്തിലധികം കാമറകൾ ഉപയോഗിച്ചായിരുന്നു പ്രവർത്തനം നടത്തിയത്. 31 ഡാറ്റ ഡാഷ്ബോർഡുകൾ, 16 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നിത്. 600-ലധികം ഓപ്പറേറ്റർമാർ പിന്നണിയിൽ പ്രവർത്തിച്ചു.

ജനക്കൂട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും പുണ്യസ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം സഹായിച്ചു. ലക്ഷക്കണക്കിന് പേരുള്ള പ്രദേശങ്ങൾ 24 മണിക്കൂറും സ്മാർട്ട് സംവിധാനങ്ങളിലൂടെ നിരീക്ഷിച്ചു. വിപുലമായ ഓപ്പറേഷൻ റൂമുകളുമായി കാമറ നെറ്റ്വർക്കുകൾ ബന്ധിപ്പിച്ചായിരുന്നു പ്രവർത്തനം. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ അതേസമയം തിരിച്ചറിയാനും തീർഥാടകരുടെ തിരക്ക് കൃത്യമായി നിയന്ത്രിക്കാനും സംവിധാനം വഴിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *