Category: NEWS

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി എസ്ഐടി, ഉടൻ അറസ്റ്റിലേക്ക്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണസംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ എസ്ഐടി റിപ്പോർട്ട്‌ സമർപ്പിച്ചു. ഉടൻ അറസ്റ്റിലേക്ക് കടക്കും. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. Mഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി. പുനരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ […]
Read more

പെരിയ ഇരട്ടക്കൊല കേസ്; നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

കാസർ​ഗോഡ്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വിവാദമായതിനെ തുടർന്ന് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞ് അധികൃതർ. ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല. ആറ് പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ട പരോൾ വിവാദമായത്. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് […]
Read more

വരുമാനമുള്ള പദ്ധതികളിലേക്ക് മാറും; കിഫ്ബിയിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ

തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരുത്താനാണ് നീക്കം. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. ഇതിന്റെ ഭാ​ഗമായി കിഫ്ബി ഡയറക്ടര്‍ ബോര്‍‍ഡ് യോഗം ചേരും. കിഫ്ബി പ്രവര്‍ത്തനം എങ്ങനെ മാറ്റണമെന്ന് വിദ​ഗ്ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ കിഫ്ബിയെ സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന […]
Read more

സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി; പ്രതിഷേധിച്ച് കെഎസ്ടിഎ

തിരുവനന്തപുരം: സമൂഹ മാധ്യമത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). സസ്പെൻഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് അധ്യാപകർ ഷെയർ ചെയ്യുമെന്ന് അറിയിച്ചാണ് പ്രതിഷേധം. ‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതിൽ അധ്യാപകർ ക്യാംപെയ്ൻ നടത്തുമെന്നും കെഎസ്ടിഎ പറഞ്ഞു. സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ പോസ്റ്റർ പ്രദർശിപ്പിക്കാനും തീരുമാനമുണ്ടെന്ന് കെഎസ്ടിഎ […]
Read more

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു

ചെന്നൈ: തമിഴ് ‌നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി (84 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. ചെന്നൈയിലെ പാലവാക്കത്തുള്ള അജിത് കുമാറിന്റെ വസതിയിലായിരിക്കും അന്ത്യ കര്‍മങ്ങള്‍ നടക്കുക. നിലവില്‍ ദുബായിലുള്ള അജിത് അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ചെന്നൈയിലേക്ക് മടങ്ങിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അജിത്തിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. നടന്‍ കമല്‍ ഹാസന്‍, മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ […]
Read more

അഴിമതിയും കൊള്ളയും നടത്തിയവരാണ് പിണറായി സർക്കാരെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്തിന് വേണ്ടിയാണ് ഈ പണം ചെലവാക്കിയതെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ലെന്ന്വ്യക്തമാണെന്നും അ​ദ്ദേഹം പറഞ്ഞു. അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചത്. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടണം. നിയമപരമായി […]
Read more

‘കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റും’; അഞ്ച് പ്രവർത്തന അജണ്ടകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന പ്രവർത്തന അജണ്ട പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ വ്യവസായ സൗഹൃദമാക്കി മാറ്റുക, മുഴുവൻ ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക തുടങ്ങിയ അ‍ഞ്ച് അജണ്ടകളാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും കഴിവുകളെ അംഗീകരിക്കുകയും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ആത്മവിശ്വാസം പകരുകയും ചെയ്യുന്ന കേരളമാണ് യുവാക്കൾക്ക് വേണ്ടതെന്നും അതാണ് തൻ്റെ കാഴ്ചപ്പാടും ദൗത്യവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിൽ എളുപ്പത്തിൽ […]
Read more

എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം നൽകയിരിക്കുന്നത്. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികക്ക് അത് ബാധകമായിരുന്നില്ല. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ആഭ്യന്തരമന്ത്രിക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് […]
Read more

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു

കൊച്ചി: മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു കെ.പി. ധനപാലൻ. ആറുവർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ ചാലക്കുടിയിൽ നിന്നാണ് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2014 ൽ തൃശ്ശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കെ.പി. ധനപാലൻ പരാജയപ്പെട്ടു. എ.കെ. ആന്റണിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു കെ പി ധനപാലൻ. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ […]
Read more

കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസ്; അറസ്റ്റ് വിലക്ക് നീട്ടിയാതായി റിപ്പോർട്ട്

കൊച്ചി: പ്രയാഗ്‌രാജിലെ കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിക്കുന്ന മധ്യപ്രദേശിലെ കേസിൽ ഭർത്താവ് ഫർമാൻ ഖാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന മുൻകൂർ ജാമ്യ ഹർജി ജൂൺ രണ്ടിന് പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി […]
Read more

Recent News