Category: NEWS

SFI മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും SFI മുന്‍ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു

കാസര്‍​ഗോഡ്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി. എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ആര്‍ഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആര്‍ഷോ. കാസര്‍കേട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ്. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച […]
Read more

തൊടുപുഴ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 ഔദ്യോഗിക വാഹനത്തിന് ചോദിച്ചു വാങ്ങി അപു ജോൺ ജോസഫ്

തൊടുപുഴ : തൊടുപുഴയുടെ എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ അപു ജോൺ ജോസഫ് തന്റെ ഔദ്യോഗിക വാഹനത്തിനും തൊടുപുഴ ടച്ച് കൊണ്ടുവന്നു. തന്റെ ഔദ്യോഗിക വാഹനത്തിൽ തൊടുപുഴയുടെ മോട്ടോർ വാഹന രജിസ്ട്രേഷൻ നമ്പറായ 38 അപു ജോൺ ജോസഫ് പതിപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ്, മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പിജെ ജോസഫിന് തൊടുപുഴയോട് അടുത്ത ഹൃദയബന്ധമാണുള്ളത്. തൊടുപുഴയോടുള്ള സ്നേഹത്തിന്റെകൂടെ ഭാഗമായാണ് കേരള സ്റ്റേറ്റ്-38 എന്ന നമ്പർ അദ്ദേഹം ചോദിച്ചുവാങ്ങിയത്. ചീഫ് വിപ്പിന് കാബിനറ്റ് പദവിയായതിനാൽ ഔദ്യോഗിക […]
Read more

സൗദിയിലെ മലയോര മേഖലകളിൽ ‌മഴക്ക് സാധ്യത

റിയാദ്: സൗദിയിലെ നാല് പ്രധാന പ്രവിശ്യകളിലെ മലയോര മേഖലകളിൽ ശക്തമായ കാറ്റോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം. ഇന്ന് ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലാണ് ഇടിമിന്നലോടു കൂടിയ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളത്. അതേസമയം, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ ചൂട് കഠിനമായി തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടെ ചില ഭാഗങ്ങളിൽ സാധാരണയിൽ കവിഞ്ഞ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം, ഹാഇൽ, […]
Read more

പെരുന്നാൾ തിരക്കിലും യാത്രാനടപടികൾ സുഗമം

ദുബായ് : ബലിപെരുന്നാൾ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കിനിടയിലും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാനടപടികൾ സുഗമമായി പുരോഗമിക്കുന്നു. പെരുന്നാൾ ദിനത്തിലെ റെക്കോഡ് തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി വിമാനത്താവളത്തിലെ വിവിധ ടെർമിനലുകളിൽ അധികൃതർ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ആദ്യദിനത്തിൽ ദുബായ് താമസ, കുടിയേറ്റ വകുപ്പ് മേധാവി ലെഫ്. ജനറൽ മുഹമ്മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥസംഘം വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ട്രാഫിക് നിയന്ത്രണങ്ങളും യാത്രക്കാരുടെ സുഗമമായ നീക്കവും ഉറപ്പാക്കാൻ ടെർമിനൽ 1, 2, 3 […]
Read more

അതിവേഗ റെയിൽപാത; ഇ. ശ്രീധരന്റെ ബദൽനിർദേശം സർക്കാർ അം​ഗീകരിച്ചേക്കും

തിരുവനന്തപുരം: അതിവേഗ റെയിൽപാതക്കായി മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച ബദൽപാത നിർദേശം സർക്കാർ അംഗീകരിച്ചേക്കും. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ കുറവാണെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായതെന്നാണ് സൂചന. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതായി പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ […]
Read more

പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്

കുവൈത്ത് : കുവൈത്തിലെ റോഡുകളിൽ നിശ്ചിത വേഗത പരിധി ലംഘിക്കുന്ന വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ പായുന്നവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് വിവിധ വേഗത പരിധികൾ ലംഘിക്കുന്നവർക്ക് ലഭിക്കുന്ന കടുത്ത ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാലയം വ്യക്തമായ വിശദീകരണം നൽകിയത്. പുതിയ അറിയിപ്പ് പ്രകാരം മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചാൽ സ്വദേശികളായ കുവൈത്ത് പൗരന്മാർക്ക് ട്രാഫിക് […]
Read more

തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം നാളെ; പകുതി എംഎൽഎമാരും യോഗത്തിന് എത്തില്ലെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ കലാപം രൂക്ഷമാവുന്നതായി സൂചന. നാളെ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ പകുതി എംഎൽഎമാരും എത്തില്ലെന്ന് ബിജെപി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നാളെ മമത ബാനർജിയുടെ വസതിയിലാണ് നിര്‍ണായക യോ​ഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന ആദ്യ യോ​ഗത്തിൽ 9 പേർ വിട്ടുനിന്നിരുന്നു. ഇത്തവണ പരമാവധി പേരെ എത്തിക്കാൻ മമത നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അതേസമയം, ടിഎംസി നേതാക്കളുടെ വീടുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. നോർത്ത് 24 പർ​ഗാനസിൽ ടിഎംസി നേതാവിന്റെ പറമ്പിൽ ഡബിൾബാരൽ […]
Read more

വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി

ദുബായ്: യുദ്ധം കാരണം കുതിച്ചുയർന്ന വിമാന ഇന്ധനവില കാരണം പ്രവാസികൾക്ക് ഉൾപ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകൾ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷൻ പുറത്തുവിട്ടതോടെ ആശങ്കയും കനക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്. കാരണം പശ്ചിമേഷ്യയിലെ ഇറാൻ – ഇസ്രയേൽ – അമേരിക്ക യുദ്ധം തന്നെ. ഇത് വിമാന ടിക്കറ്റ് നിരക്കിൽ ഇനിയും വലിയ വർധനവിന് കാരണമാകുമെന്ന് സാരം. യാത്രക്കാരനെ നേരിട്ട് […]
Read more

ഈ വർഷം ഹജ്ജ് നിർവഹിച്ചത് 17 ലക്ഷത്തിലധികം തീർഥാടകർ

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ […]
Read more

‘എ കെ ശശീന്ദ്രന്‍ വഞ്ചിച്ചു’ ; ആരോപണവുമായി പിഎം സുരേഷ് ബാബു

കൊച്ചി: കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ മുൻ മന്ത്രി എ കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു രംഗത്ത്. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു പറഞ്ഞു. ശരത് പവാറിന്റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിർത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം […]
Read more

Recent News