Category: NEWS

ഡി.കെ ശിവകുമാര്‍ ജൂണ്‍ 3 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെം​ഗളൂരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി. കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും, മന്ത്രിസഭ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം. കോൺ​ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്. കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ലിംഗായത്ത് – ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം. അതേസമയം […]
Read more

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷം; LDF ൽ അസാധാരണ പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതു മുന്നണിയിൽ അസാധാരണ പ്രതിസന്ധി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ് യോഗം വിളിക്കുന്നതിന് പ്രതിസന്ധിയായത്. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതെ സിപിഐ നിലപാട് കടുപ്പിക്കുകയാണ്. ഉപനേതൃ സ്ഥാനം വിട്ടു നൽകില്ലെന്ന് ആവർത്തിച്ച് സിപിഐഎമ്മും രം​ഗത്തുണ്ട്. ഇരുപാർട്ടികളുടെയും നിലപാടാണ് ഇപ്പോഴത്തെ അസാധാരണ പ്രതിസന്ധിക്ക് കാരണം. ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. […]
Read more

‘എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം’; അരവിന്ദ് കെജ്രിവാൾ

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി. പഞ്ചാബിൽ എഎപി ക്ഷയിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. ഇഡി പാർട്ടി പഞ്ചാബിൽ നാമവശേഷമായി എന്നും ബിജെപിയെ കെജ്രിവാൾ പരിഹസിച്ചു. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1977 വാർഡുകളിൽ 958ലും വിജയിച്ചത് എഎപി ആണ്. 397 വാർഡുകളിൽ വിജയിച്ച കോൺ​ഗ്രസ് രണ്ടാമതാണ്. ശിരോമണി അകാലിദൾ 192 വാർഡുകളിലും ബിജെപി 172 വാർഡുകളിലും വിജയിച്ചു. എട്ട് മുനിസിപ്പൽ കോർപ്പറേഷനിൽ നാലിലും […]
Read more

പിണറായിയെ തെരഞ്ഞെടുത്തതിൽ തെറ്റുപറ്റി

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷനേതാവ് ആകരുതായിരുന്നെന്ന് കവി കെ. സച്ചിദാനന്ദൻ. പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ തെറ്റുപറ്റി. പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല. കൂടുതൽ ഊർജസ്വലനായ, അല്ലെങ്കിൽ ഊർജസ്വലയായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ എന്നൊരു ചോദ്യം എല്ലാവരെയുംപോലെ എനിക്കുമുണ്ട്. മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷനേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന, കമ്യൂണിസ്റ്റ് ഭൂതകാലം മാത്രമല്ല, കമ്യൂണിസ്റ്റ് വർത്തമാനവും ഭാവിയുമുള്ള ഒരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഇടതുപക്ഷമാണ്. സാധാരണ ജനങ്ങളെ അവർ കൈവിട്ടു. സൈബർ ഇടങ്ങളിൽ അധിക്ഷേപവും അശ്ലീലവും പറയുന്നവർക്ക് ഇടതുതോൽവിയിൽ […]
Read more

വീണയെ ED പൂട്ടും

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി ഇ.ഡി. നേരത്തെ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും അതിൽ ചെറിയ തുക മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും വിവരങ്ങളും കണ്ടെത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ, അന്വേഷണത്തെ എതിർത്തുകൊണ്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി പരിഗണിക്കാനിരിക്കെ, കേസിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം. […]
Read more

‘വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണം’; വിജയ് സർക്കാരിന് കോടതിയുടെ വിമർശനം

ചെന്നൈ: വിജിലൻസ് തലപ്പത്തെ നിയമനത്തിൽ വിജയ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും വിമർശനം. തമിഴ്നാട് വിജിലൻസ് മേധാവിയായി എ.അരുണിനെ നിയമിച്ചതിനെതിനെയാണ് മദ്രാസ് ഹൈക്കോടതി വിമർശിച്ചത്. വിജിലൻസ് മേധാവിയുടേത് സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഉദ്യോഗസ്ഥർ ഇരുന്ന പദവിയാണെന്നും,അഴിമതി സാമൂഹ്യ വിപത്തായി മാറിയിരിക്കെ സംശയത്തിന്റെ കണിക പോലും ഇല്ലാത്തവർ വേണം പദവിയിൽ ഇരിക്കാനെന്നും , വിജിലൻസ് മേധാവി സംശയത്തിന് അതീതനാകണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് വ്യവസായിക്കെതിരെ അരുൺ ചുമത്തിയ ഗുണ്ടാനിയമം റദ്ദാക്കിയ ഉത്തരവിലാണ് ഗുരുതര പരാമർശങ്ങളുള്ളത്. അരുണിനെ വിളിച്ചുവരുത്തി ശാസിച്ച ശേഷമാണ് […]
Read more

ചെന്നിത്തലക്ക് കാഞ്ഞ ബുദ്ധി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടന്ന ഇഡി പരിശോധനയ്ക്ക് ശേഷമുണ്ടായ ആക്രമണ സംഭവങ്ങളിൽ പോലീസ് ഇടപെടാതിരുന്നത് വീഴ്ച അല്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ ബുദ്ധിയാണെന്നും നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല മനപ്പൂർവ്വം പന്ത് കേന്ദ്ര സേനയുടെ കോർട്ടിലേക്ക് ഇട്ടതാണെന്നും അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ഒരു സല്യൂട്ട് എന്നും ജോയ് മാത്യു പോസ്റ്റിൽ […]
Read more

പിണറായിക്ക് ചുട്ട മറുപടി നൽകി VD

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ വിമർശനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നയരാഹിത്യം അദ്ദേഹത്തിന്റെ തോന്നലാണെന്നും അദ്ദേഹത്തിന്റെ നയമല്ല തങ്ങൾ നടപ്പാക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. പുതിയ ഗവൺമെന്റിന്റെ നയമാണ് നടപ്പാക്കുന്നതെന്നും വളരെ വ്യത്യസ്തമായ നയമാണെന്നും വി ഡി പറഞ്ഞു. സമീപനങ്ങളിൽ വളരെ കാര്യമായ മാറ്റമുണ്ട്. ഇതൊക്കെ പറഞ്ഞിട്ടാണല്ലോ ഞങ്ങൾ ജയിച്ചത്. ഗവൺമെന്റ് തുടർച്ചയാണ്. ആ തുടർച്ചയായിട്ടുള്ള പദ്ധതികൾ ഗവർണറുടെ പദ്ധതികളിൽ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു. […]
Read more

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്. ജംഷദ്പൂരിലെ ലാബിൽ ആണ് പരിശോധന നടത്തിയത്. എട്ടു സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തൽ. റിപ്പോർട്ട് എസ്ഐടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. നാല് മാസം മുൻപാണ് ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കാലപഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ […]
Read more

എക്സൈസ് നയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇത് സംബന്ധിച്ച നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വിമുക്തി’ […]
Read more

Recent News