തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ വിമർശനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നയരാഹിത്യം അദ്ദേഹത്തിന്റെ തോന്നലാണെന്നും അദ്ദേഹത്തിന്റെ നയമല്ല തങ്ങൾ നടപ്പാക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. പുതിയ ഗവൺമെന്റിന്റെ നയമാണ് നടപ്പാക്കുന്നതെന്നും വളരെ വ്യത്യസ്തമായ നയമാണെന്നും വി ഡി പറഞ്ഞു. സമീപനങ്ങളിൽ വളരെ കാര്യമായ മാറ്റമുണ്ട്. ഇതൊക്കെ പറഞ്ഞിട്ടാണല്ലോ ഞങ്ങൾ ജയിച്ചത്. ഗവൺമെന്റ് തുടർച്ചയാണ്. ആ തുടർച്ചയായിട്ടുള്ള പദ്ധതികൾ ഗവർണറുടെ പദ്ധതികളിൽ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു. കിഫ്ബിയെ സംബന്ധിച്ച് ഈ ഗവൺമെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കും. അതിനാൽ പല പദ്ധതികളുടെയും അജൻഡ ഇന്നത്തെ കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മാറ്റിവച്ചു. നയപരമായ തീരുമാനം അക്കാര്യത്തിൽ എടുത്തതിന് ശേഷം വേണ്ട രീതിയിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ചുട്ട മറുപടി നൽകി VD
