Category: NEWS

‘കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല’.; ഷിബു ബേബി ജോണ്‍

കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, മന്ത്രിയുടെ കാട്ടാന ആക്രമണം തടയാന്‍ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ് ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു […]
Read more

മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും മഴ ശക്തമായി തുടരുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ 1 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 2 ന് […]
Read more

എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം

തിരുവനന്തപുരം: ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് […]
Read more

ബിനീഷ് കോടിയേരിക്ക് സ്വാഗതം പറഞ്ഞ് വിനായകൻ

കൊച്ചി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. ബിനീഷിനെ തിരികെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ പങ്കുവെച്ചത്. പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. ‘വെൽക്കം ബാക്ക് കോമ്രേഡ്’ എന്ന ക്യാപ്ഷനോടെയാണ് വിനായകന്റെ പോസ്റ്റ്. മൂന്നുവർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്. പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. അതേസമയം […]
Read more

പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. കൗണ്‍സിലിങിന് വന്ന 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയാണ് തൃശൂര്‍ സ്വദേശിയായ 18കാരി പാലാഴിയിലുള്ള യാഹിയ ഖാന്‍ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. മാതാവിനൊപ്പമാണ് പെണ്‍കുട്ടി കൗണ്‍സിലിങ് കേന്ദ്രത്തിയത്. എന്നാല്‍, കൗണ്‍സിലിങ്ങിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കാറില്‍ കൊണ്ട് പോയി പ്രതി […]
Read more

ജയറാം – ഉർവശി ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്

സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ ട്രെയ്‌ലർ പുറത്ത്. ജൂൺ 5 ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറിൽ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്. ലൈക്ക […]
Read more

ശ്വസനനാളിയിൽ LED ബൾബ് കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി കരസേന ഡോക്ടർമാർ

പൂനെ: ശ്വസനനാളിയിൽ എൽഇഡി ബൾബ് കുടുങ്ങിയ ഒൻപതു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ച് ഇന്ത്യൻ കരസേനയുടെ ഡോക്ടർമാർ. ശ്വാസകോശം തകരാനും വലിയ ശസ്ത്രക്രിയയിലേക്ക് വരെ നയിക്കാമായിരുന്ന ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ് കുരുന്നിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. കുരുന്നിൻ്റെ ഇടത് ശ്വാസകോശത്തിലേക്കുള്ള ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടങ്ങിയത്. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ – തൊറാസിക് സയൻസസിൽ […]
Read more

CBSE പുനർമൂല്യനിർണ്ണയം; അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയിൽ മാറ്റം

ഡൽഹി: സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയിൽ മാറ്റം. പുതിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്നു മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഈ മാസം 26 മുതൽ 29 വരെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകാമെന്നായിരുന്നു സിബിഎസ്ഇ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തീയതി നീട്ടി നിശ്ചയിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാനായുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവർത്തനം ജൂൺ ഒന്നു മുതൽ ആരംഭിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ച […]
Read more

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read more

Recent News