Category: NEWS

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

കൊച്ചി : വിനോദ-മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പിആർ കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 ലഭിച്ചു. മാധ്യമ അവാർഡ് സെക്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള ഏക അവാർഡ് പ്രതീഷ് ശേഖറിനാണ് ലഭിച്ചത്. “Excellence in Entertainment Media Strategy” വിഭാഗത്തിലാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയത്. മലയാള സിനിമാ മേഖലയിലെയും മറ്റു ഇതര ഭാഷാ ചിത്രങ്ങളുടെയും കേരളത്തിലെ പി ആർ ആൻഡ് മാർക്കറ്റിംഗ് രംഗത്ത് നേത്ര്വതം നൽകുന്ന […]
Read more

300 കോടി ക്ലബിൽ ഇടംപിടിച്ച് കറുപ്പ്

ചെന്നൈ: തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആർ.ജെ. ബാലാജി ചിത്രം കറുപ്പ്. ചിത്രം ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിർമാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പോസ്റ്ററും അവർ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷൻ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന […]
Read more

മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐസിയുവിൽ മൂന്നു മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയത്. മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് പരാതി […]
Read more

കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്നാണ് വിവരം.
Read more

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കും

ഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ച തടയാൻ എല്ലാ മുൻകരുതലും സ്വീകരിക്കുന്നതായി എൻടിഎ. അടുത്ത കൊല്ലം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കും. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയും മാറുമെന്ന് എൻടിഎ മേധാവി പാർലമെൻററി സമിതിയോട് വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍ററി സമിതി യോഗത്തിൽ എൻടിഎ തലവൻ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. പുനപരീക്ഷയെ സംബന്ധിച്ച് യോഗത്തിൽ ചര്‍ച്ചയുണ്ടായി. ഇനിയുള്ള പരീക്ഷയിൽ ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികള്‍ എടുത്തതായി എൻടിഎ മേധാവി വ്യക്തമാക്കി.
Read more

രാജസ്ഥാൻ നായകനെ വലിച്ചുകീറി ആരാധകർ

ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയശേഷം സെഞ്ചുറിക്ക് 4 റണ്‍സകലെ പുറത്തായി ഡഗ് ഔട്ടിലെത്തിയ 15-കാരന്‍ വൈഭവ് സൂര്യവംശിയോട് ദേഷ്യപ്പെട്ട് രാജസ്ഥാന്‍ നായകന്‍ റിയാൻ പരാഗ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് തൊണ്ണൂറുകളിൽ വീഴുന്നത്. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസെടുത്ത് പുറത്തായ വൈഭവ്, ഗുജറാത്തിനെതിരെ 96 റൺസിലാണ് വീണത്. നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയ വൈഭവിനോട് ക്യാപ്റ്റൻ റിയാൻ പരാഗ് ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ […]
Read more

പ്രേമലു 2 എന്തുകൊണ്ട് ഉപേക്ഷിച്ചു? കാരണം വെളിപ്പെടുത്തി നസ്‍ലെന്‍

കൊച്ചി : മിത ബൈജുവിന് കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വലിയ സ്വീകാര്യത മറുഭാഷാ സിനിമകളില്‍ നിന്ന് വലിയ അവസരങ്ങളാണ് മമിതയ്ക്ക് കൊണ്ടുവന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെന്‍റെ താരമൂല്യം കാര്യമായി ഉയര്‍ത്തിയ ചിത്രവുമായിരുന്നു ഇത്. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ക്കിടയിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍റെ വിജയാഘോഷ വേളയില്‍ വച്ചാണ് നിര്‍മ്മാതാക്കള്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച അപ്ഡേഷനുകളൊന്നും വരാതിരുന്നതോടെ […]
Read more

ശ്രീനാഥ് ഭാസി ചിത്രം ‘കറക്കം’ മുന്നേറുന്നു

കൊച്ചി : ശ്രീനാഥ് ഭാസിയെ നായകനാക്കി സുബാഷ് ലളിത സുബ്രഹ്മണ്യൻ ഒരുക്കിയ കറക്കം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് കറക്കം. പേരിലുള്ള വ്യത്യസ്തത പോലെ തന്നെ അവതരണത്തിലും സിനിമ പുതുമ സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയുടെ പേരിന് രണ്ട് അർത്ഥതലങ്ങളുണ്ട് – ഒരു ‘ട്രിപ്പ്’, അല്ലെങ്കിൽ പ്രേതങ്ങളുടെ ശല്യം മൂലം ജീവിതം ഒരു വട്ടം ചുറ്റുന്ന അവസ്ഥ. ഈ രണ്ട് അർത്ഥങ്ങളും ചിത്രത്തിന്റെ കഥയോടും […]
Read more

ആവശ്യം തള്ളി; സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് കേന്ദ്രം തള്ളിയത്. രജിസ്‌ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത്. കാലാവധി നീട്ടാൻ ‘വാഹൻ’ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മോട്ടോർ വാഹന നിയമപ്രകാരം സർക്കാർ വാഹനങ്ങളുടെ പരമാവധി കാലാവധി 15 വർഷം മാത്രമാണ്. കെഎസ്ആർടിസി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് 15 വർഷത്തെ കാലാവധി ബാധകമാണ്. വാഹനങ്ങളുടെ […]
Read more

ഇന്ധന വില വീണ്ടും കൂട്ടി, സിഎൻജിക്ക് രണ്ട് രൂപയാണ് കൂട്ടിയത്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ഈ ആഴ്ച്ച രണ്ടാം തവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്. അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വിലയും 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നിരവധി തവണയാണ് സിഎൻജിയുടെ വില വർധിപ്പിച്ചത്. മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. […]
Read more

Recent News