ചെന്നൈ: തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ- ആർ.ജെ. ബാലാജി ചിത്രം കറുപ്പ്. ചിത്രം ആഗോളതലത്തിൽ 300 കോടി കളക്ഷൻ പിന്നിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിർമാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പോസ്റ്ററും അവർ പുറത്തിറക്കി. തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനാണിത്. സൂര്യയുടെ 300 കോടി കളക്ഷൻ നേടിയ ആദ്യചിത്രം എന്ന ഖ്യാതിയും കറുപ്പ് സ്വന്തമാക്കി. ചിത്രം കേരളത്തിലും ഗംഭീര കളക്ഷനാണ് നേടുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ് ഘടകങ്ങളാൽ സമ്പന്നമായ സമ്പൂർണ്ണ ആക്ഷൻ എന്റർടെയ്‌നറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം തിയേറ്ററിൽ സമ്മാനിക്കുക്കയാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽനിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്.
300 കോടി ക്ലബിൽ ഇടംപിടിച്ച് കറുപ്പ്
