തൃണമൂൽ കോൺഗ്രസിന്റെ നിർണ്ണായക യോഗം നാളെ; പകുതി എംഎൽഎമാരും യോഗത്തിന് എത്തില്ലെന്ന് ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിലെ കലാപം രൂക്ഷമാവുന്നതായി സൂചന. നാളെ നടക്കുന്ന എംഎൽഎമാരുടെ യോഗത്തിൽ പകുതി എംഎൽഎമാരും എത്തില്ലെന്ന് ബിജെപി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. നാളെ മമത ബാനർജിയുടെ വസതിയിലാണ് നിര്‍ണായക യോ​ഗം ചേരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന ആദ്യ യോ​ഗത്തിൽ 9 പേർ വിട്ടുനിന്നിരുന്നു. ഇത്തവണ പരമാവധി പേരെ എത്തിക്കാൻ മമത നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്.

അതേസമയം, ടിഎംസി നേതാക്കളുടെ വീടുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ്. നോർത്ത് 24 പർ​ഗാനസിൽ ടിഎംസി നേതാവിന്റെ പറമ്പിൽ ഡബിൾബാരൽ തോക്കടക്കം ആയുധശേഖരം പിടികൂടി. ഇന്നലെ തൃണമൂൽ കോൺ​ഗ്രസിന്റെ ടാങ്ക്രയിലെ ഓഫീസിൽ നിന്നും നൂറോളം തിരിച്ചറിയൽ രേഖകളടക്കം പിടികൂടുകയും ചെയ്തു. അതിനിടെ ബം​ഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂ​ഗ്ലി സിം​ഗൂരിലേക്ക് ടാറ്റയെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *