പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതര ആലാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു. എൽഡിഎഫ് ഘടകകക്ഷിയായ കോൺഗ്രസ് എസിന്റെ പരിപാടിയിലാണ് പിണറായി വിജയൻ വേദിയിലുള്ളപ്പോൾ വന്ദേമാതരം ആലപിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലായിരുന്നു സംഭവം.

തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം ആലപിക്കുന്ന സമയത്ത് പിണറായി വിജയനൊപ്പം മുൻ മന്ത്രിയും കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രനും വേദിയിലുണ്ടായിരുന്നു. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തെ സിപിഎം അടക്കമുള്ള ഇടതുകക്ഷികൾ എതിർക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എസ് പരിപാടിയിൽ വന്ദേമാതരം ആലാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *