സ്വർണ്ണവിലയിൽ ആശ്വാസം

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ആശ്വാസം. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയാണ്. ഗ്രാമിന് 55 രൂപയുടെ കുറവുണ്ടായതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 11,830യാണ്. 8 ഗ്രാമിന് 94,640 രൂപയാണ് വില. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ രീതിയിലുള്ള മാറ്റമില്ലെങ്കിലും നേരിയ ആശ്വാസം നൽകുന്ന ഇടിവാണ് വിപണിയിലുണ്ടായത്. സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളി വില 285 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,850 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *