Category: NEWS

പ്രസവത്തിന് പിന്നാലെ 19 കാരി വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ട് മാസത്തെ പരിപാലനത്തിന് ശേഷം മാതാവിന്റെ മനസ് മാറിയാൽ കുഞ്ഞിനെ വിട്ടു നൽകും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാൻ പോലും തയ്യാറാകുന്നില്ല. ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെൺകുട്ടി സിഡബ്ല്യുസിക്ക് നൽകിയ മൊഴി. സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ […]
Read more

ആശുപത്രി സിഇഒക്കെതിരെ മമതയുടെ ഭീഷണി; മമത ബാനർജിയുടേതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്

കൊൽക്കത്ത : തൃണമൂൽ നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ബംഗാളിൽ വിവാദം ഉടലെടുത്തിരിക്കുകയാണ്. ബംഗാളിലെ ഒരു സ്വകാര്യ ആശുപത്രി സിഇഒയെ മമത ബാനർജി ഭീഷണിപ്പെടുത്തുന്നുവെന്ന പേരിലാണ് ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ചികിത്സ തേടിയ കൊൽക്കത്തയിലെ ‘ബെല്ലെ വ്യൂ’ ആശുപത്രിയുടെ സിഇഒ പ്രദീപ് ടണ്ഡനെയാണ് മമത ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം. അഭിഷേകിനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ ബിജെപി നേതാക്കളും പോലീസും […]
Read more

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി. പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. […]
Read more

അധികതീരുവയിൽ ഒഴിവാക്കാൻ കേന്ദ്രം; പുതുക്കിയ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇന്ധന കയറ്റുമതിക്ക് രാജ്യം ഏർപ്പെടുത്തിയ അധികതീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ. ആഗോള ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയിൽനിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയിൽനിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയിൽനിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽവരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കി. […]
Read more

‘ബിജെപിയുടേത് പ്രതികാര രാഷ്ട്രീയത്തിന്റെ വിരൂപ മുഖം’; രാഹുൽ ഗാന്ധി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിൻ്റെ വിരൂപമായ മുഖമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനാധിപത്യത്തിന് എതിരായ ആക്രമണമാണിത്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി എടുക്കണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സൗത്ത് 24 പർഗാനയിലെ സോണാർപൂർ ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ കുടുംബത്തെ സന്ദർശിക്കുന്നതിടെയായിരുന്നു ആക്രമണം ഉണ്ടായത്. ജനശ്രദ്ധ ഒഴിവാക്കാൻ ഇരുചക്ര വാഹനത്തിലാണ് അഭിഷേക് ഗ്രാമത്തിലേക്ക് എത്തിയത്. എന്നാൽ വഴിയോരങ്ങളിൽ […]
Read more

വി ഡിയെ കണ്ട് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽകണ്ട് അഭിനന്ദനങ്ങൾ അറിയിച്ച് തുഷാർ വെള്ളാപ്പള്ളി. സൗഹൃദ സന്ദർശനം മാത്രമാണെന്നും മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്നും തങ്ങൾ പഴയ സുഹൃത്തുക്കളാണെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ വിളിച്ചിരുന്നുവെങ്കിലും ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയ്ക്ക് പുറത്തായിരുന്നതിനാൽ എത്താൻ സാധിച്ചില്ലെന്ന് തുഷാർ വെളിപ്പെടുത്തി. അന്ന് ഫോണിലൂടെ ബന്ധപ്പെടാനും പ്രയാസമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി […]
Read more

സിജെപിയുടെ കേരളത്തിലെ ആദ്യ കണവെൻ‍ഷൻ ഇന്ന് കൊച്ചിയിൽ

കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിലാണ് കൺവെൻഷൻ. ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ഒത്തുചേരലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവർത്തകർ തമ്മിൽ പരസ്പരം പരിചയപ്പെടുകയാണ് ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം. കൂട്ടായ്മയെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള ആലോചനകളും കൺവെൻഷനിൽ നടക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. മെയ് ന് കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് […]
Read more

മാറ്റത്തിനായി ചൂലെടുത്ത് മന്ത്രി

തിരുവനന്തപുരം: സിസ്റ്റം നന്നാവില്ലെന്നു പറഞ്ഞാൽ മന്ത്രിയുടെയും സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ആവശ്യം എന്താണെന്ന് മന്ത്രി കെ.മുരളീധരൻ. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കുന്ന ആരോഗ്യവകുപ്പിന്റെ ‘തുടക്കം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക തലത്തിലെ ആശുപത്രികളിലെ സൗകര്യക്കുറവു മൂലമാണ് മെഡിക്കൽ കോളജുകളിൽ ഇത്രയും രോഗികൾ തള്ളിക്കയറുന്നത്. തലവേദന വന്നവർ വരെ നേരെ മെഡിക്കൽ കോളജിലേക്ക് പോകും. റഫറൽ സംവിധാനം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ടവർ ആണെങ്കിലും ആരോഗ്യ വകുപ്പിനെ മെച്ചപ്പെടുത്താനായി […]
Read more

പിണറായിയെ ഇ ഡി തൊടില്ല

തിരുവനന്തപുരം: പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണം ഉണ്ടായാൽ അതു തടയാൻ പാർട്ടിക്കാർ ഉണ്ടാകുമെന്നും എന്നാൽ മകൾക്കെതിരെ അന്വേഷണം വന്നാൽ പാർട്ടിക്കാരെ വിളിക്കരുതെന്നും സിപിഎം കൊല്ലം ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു മുഖ്യ ഉത്തരവാദി പിണറായി ആണ്. തോറ്റു തൊപ്പിയിട്ടിട്ടും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്തിയ ഈ പാർട്ടിയിലേക്ക് ഇനി ആരു കടന്നു വരുമെന്നും അംഗങ്ങൾ ചോദിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി അടിയന്തരമായി പ്രതിപക്ഷ […]
Read more

ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. സർക്കാരിന്റെ പുതിയ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതൽ അബലകൾ ആക്കുകയാണോ ചെയ്യുക എന്ന് ശ്രീലേഖ ചോദിക്കുന്നു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ് എന്ന് പറയുന്ന ശ്രീലേഖ, ഐപിഎസിന്റെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ഞങ്ങൾ പെൺകുട്ടികൾ ആർത്തവ ദിവസങ്ങളിൽ മാറി നിന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. എല്ലാ […]
Read more

Recent News