ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ. സർക്കാരിന്റെ പുതിയ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതൽ അബലകൾ ആക്കുകയാണോ ചെയ്യുക എന്ന് ശ്രീലേഖ ചോദിക്കുന്നു. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ് എന്ന് പറയുന്ന ശ്രീലേഖ, ഐപിഎസിന്റെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പോലും ഞങ്ങൾ പെൺകുട്ടികൾ ആർത്തവ ദിവസങ്ങളിൽ മാറി നിന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. എല്ലാ മാസവും സ്‌കൂളിൽ പോകാതിരുന്നാൽ പെൺകുട്ടിയുടെ ആർത്തവ തിയ്യതി നാട്ടുകാർ മൊത്തം അറിയുന്ന അവസ്ഥയുണ്ടാകും. സ്‌കൂളിൽ വൃത്തിയുള്ള ശൗചാലയം ഏർപ്പാട് ചെയ്തൂടെ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *