പോഷകാഹാരക്കുറവ് മുതിർന്നവരിൽ കൂടുന്നു

ന്യൂഡൽഹി: ശരീരഭാര സൂചിക സാധാരണ വേണ്ട അളവിലും കുറഞ്ഞ സ്ത്രീകളുടെ തോത് നഗരമേഖലകളിൽ കൂടിയതായി ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. നഗരങ്ങളിൽ ഇത് 13.2 ശതമാനമാണ്. കഴിഞ്ഞ സർവേയിൽ ഇത് 19.7 ശതമാനമായിരുന്നു. പുരുഷന്മാരിൽ ഇത് നഗരമേഖലയിൽ 14.2 ശതമാനവും ഗ്രാമങ്ങളിൽ 21.9 ശതമാനവുമാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ് ഗണ്യമായി കുറയ്ക്കാനായെന്നും ഗ്രാമീണമേഖലയിൽ സ്ത്രീകളിലും പുരുഷന്മാരിലും പോഷകാഹാരക്കുറവ് ഉയരുന്നുവെന്നും കണ്ടെത്തി. തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും കാരണമാണിതെന്ന് കരുതുന്നു. മുതിർന്നവരിലെ പോഷകാഹാരക്കുറവ് കേരളത്തെയും ബാധിക്കുന്നു. 15-49 പ്രായക്കാരിൽ ഇത് സ്ത്രീകളിൽ നഗരങ്ങളിൽ 11 ശതമാനം, ഗ്രാമങ്ങളിൽ 12.9 ശതമാനം.

കൂടാതെ സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണം കൂടിവരുന്നതായും റിപ്പോർട്ടുകളുണ്ട്. നഗരങ്ങളിൽ സ്ത്രീകളിൽ 42.8 ശതമാനവും ഗ്രാമങ്ങളിൽ 25.5 ശതമാനവും അമിതവണ്ണക്കാരുണ്ട്. കഴിഞ്ഞ തവണ ഇത് 30.7, 24 എന്നിങ്ങനെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *