തിരുവനന്തപുരം: കിഫ്ബിയിലെ നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. നിയമനങ്ങളിൽ സമഗ്ര പരിശോധന നടത്തും. കിഫ്ബിയുടെ പ്രവർത്തന ഘടന പുന:പരിശോധിക്കുകയും വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കുകയും ചെയ്യും. കിഫ്ബി നേരിട്ട് നിയമിച്ചത് 400 കരാർ ജീവനക്കാരെയാണ്. 50 ലധികം പേരാണ് ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നത്. ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ 180 പേരുണ്ട്. ഇതിൽ അത്യാവശ്യ ജീവനക്കാരെ മാത്രം നിലനിർത്തും. ചിലർക്ക് കിഫ്ബിയിൽ നിന്നും കിഫ്കോണിൽ,നിന്നും ശമ്പളം ലഭിക്കുന്നുണ്ട്.
ജീവനക്കാരുടെ സംഭാവനയും കാര്യക്ഷമതയും പരിശോധിക്കുകയും സാങ്കേതിക പരിജ്ഞാനം വേണ്ട ഉയർന്ന തസ്തികയിലേക്ക് സർവ്വീസിൽ നിന്നുള്ളവരെ പരിഗണിക്കുകയും ചെയ്യും. പത്തു വര്‍ഷം പ്രവര്‍ത്തിച്ചത് പോലെ കിഫ്ബിയെ സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവരും. തീരുമാനങ്ങള്‍ എല്ലാം ധനവകുപ്പ് അറിഞ്ഞ് വേണമെന്നതിലേയ്ക്ക് മാറും. കിഫ്ബിയെ എങ്ങനെ മാറ്റണമെന്ന് വിഗദ്ധ സമിതി പഠിക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേയ്ക്ക് കിഫ്ബി ധനസമാഹരണം മാറുന്നതിൽ യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ല.
കിഫ്ബി കടം സംസ്ഥാന സര്‍ക്കാരിന് ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറിച്ചത്. വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ മാത്രം നടപ്പാക്കുക എന്നതിലേയ്ക്ക് മാറുകയെന്നാണ് സര്‍ക്കാര്‍ ആലോചനഅടുത്ത 5 വര്‍ഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടത്. മൂവായിരം കോടിയിലധികമാണ് കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതി വിഹിതമായി സര്‍ക്കാര്‍ നൽകിയത്.
