പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു
എറണാകുളം: ആലപ്പുഴയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അരുര്‍ സ്വദേശിയായ നിയ(13) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സംഭവം. ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഉറുമ്പാണ് കടിച്ചതെന്ന് കുട്ടി തെറ്റിദ്ധരിച്ചു. പിന്നാലെ ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയില്‍ തുടരവെയാണ് മരണം. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എട്ടാം […]
Read more

