തീർഥാടകർക്ക് മടങ്ങാൻ 6 എയർപോർട്ടുകളും സജ്ജം

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ തീർഥാടകരുടെ മടക്കയാത്രക്കായി സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ പൂർണ സജ്ജമായതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ വ്യക്തമാക്കി. ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് സുഗമമായും തടസ്സമില്ലാതെയും മടങ്ങുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജിന്റെ ആ​ദ്യ ഘട്ടത്തിൽ 6 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 60,000 സർവീസുകളിലായി 14 ലക്ഷം ഹാജിമാർ ഉൾപ്പെടെ ആകെ 95 ലക്ഷത്തിലധികം യാത്രക്കാരെയാണ് സൗദി സ്വീകരിച്ചത്. 86 എയർലൈനുകൾ ഈ സർവീസുകളുടെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *