വൃദ്ധന്റെ കൈയിൽ നാല് മണിക്കൂർ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്

ഭുവനേശ്വർ: പക്ഷാഘാതം വന്ന് കിടപ്പിലായ വൃദ്ധന്റെ ശരീരത്തിൽ നാല് മണിക്കൂറോളം ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പ്. ഒഡീഷയിലെ ബൗദ്ധ് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു എന്ന വൃദ്ധനാണ് ഈ ഭീതിദമായ അവസ്ഥയെ അതിജീവിച്ചത്. സ്‌ട്രോക്ക് വന്ന് കിടപ്പിലായ ഇയാൾക്ക് ശരീരം പരിമിതമായ തോതിൽ മാത്രമേ അനക്കാൻ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം രാത്രി സാഹു ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. മുറിയിലെ ജനൽ തുറന്നിട്ടിരുന്നതിനാലാണ് പാമ്പ് ഉള്ളിൽ കടന്നതെന്നാണ് കരുതുന്നത്. കട്ടിലിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് സാഹുവിന്റെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. തന്റെ ശരീരത്തിൽ പാമ്പ് ഇഴയുന്നുണ്ടെന്ന് സാഹുവിന് മനസിലായെങ്കിലും പക്ഷാഘാതം കാരണം പെട്ടെന്ന് പ്രതികരിക്കാനോ മാറിക്കിടക്കാനോ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *