‘ടൈറ്റൻസി’ന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

യസൂര്യയും വിനായകനും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ടൈറ്റൻസിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജയസൂര്യ, വിനായകൻ, നിഹാൽ, ബേബി ജീൻ ഉൾപ്പടെയുള്ളവർ വെൽ ഡ്രെസ്ഡായി ആരേയോ ഉറ്റുനോക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രം 2026 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും. പ്രിന്‍സ് ജോയ് ആണ് ടൈറ്റൻസ് സംവിധാനം ചെയ്യുന്നത്.

എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന്‍ മാനുവല്‍ തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണിത്.

വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *