കർണാടക : കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി അദ്ദേഹം മാറുമെന്ന് റിപ്പോർട്ട്. നിലവിൽ ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രഹബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. എന്നാൽ 1413 കോടി രൂയുടെ ആസ്തിയാണ് ഡികെ ശിവകുമാറിനുള്ളത്. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയ്ക്ക് 648 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ളത് വിജയ്, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. അതേസമയം ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് മുഖ്യമന്ത്രിമാരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ് എന്ന സവിശേഷതയും ഉണ്ട്.
രാജ്യത്തെ സമ്പന്നനായ മുഖ്യമന്ത്രി?
