റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി 2026-2028 കാലഘട്ടത്തിലേക്കുള്ള ഭാരവാഹി നിർവാഹസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യാസിർ അലി കൊടുങ്ങല്ലൂർ (പ്രസിഡന്റ്), ബിനോയി മത്തായി കൊട്ടാരക്കര (ജനറൽ സെക്രട്ടറി), കെ ജെ അബ്ദുൽ റഷീദ് (ട്രഷറർ), ജി വേണുഗോപാൽ (കോഡിനേറ്റർ), സിയാദ് വർക്കല (ജീവകാരുണ്യ കൺവീനർ) എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്. ബിനു കെ തോമസ് (ഓഡിറ്റർ), സഫിർ അലി (മീഡിയ-പി ആർ ഒ ), റഫീഖ് വെട്ടിയാർ (ജോയിൻ കൺവീനർ ജീവകാരുണ്യം), തൊമ്മി കുഞ്ഞ് (കൺവീനർ കലാവിഭാഗം), നൗഷാദ് യാക്കൂബ്, നാസർ പൂവാർ (വൈസ് പ്രസിഡന്റ്), ശ്യാം വിളക്കുപാറ, റഷീദ് കായംകുളം (ജോയിൻ സെക്രട്ടറി) എന്നിവരാണ് പുതിയ മറ്റു ഭാരവാഹികൾ. ഉപദേശക സമിതിയിലേക്ക് സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബഷീർ സാപ്റ്റിക്കോ, സലിം വാലില്ലാപുഴ, ജിബിൻ സമദ് കൊച്ചി, ജലീൽ ആലപ്പുഴ, നിസാം കായംകുളം, ഷെരീഖ് തൈക്കണ്ടി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രവാസി മലയാളി ഫൗണ്ടേഷന് പുതിയ നേതൃത്വം
