Category: NEWS

എറണാകുളത്തെ സിപിഎം മാർച്ച്; നടപടി എടുത്ത് പോലീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച സിപിഐഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് […]
Read more

ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. ‘മാർക്കോ’ എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം കൂടിയാണ് […]
Read more

നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ

ഡൽഹി: ‌ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ ഡല്‍ഹി ബിജെപി അധ്യക്ഷനായി നിയമിച്ചു. വീരേന്ദ്ര സച്ച്‌ദേവിന് പകരമായാണ് ഹര്‍ഷ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയാണ് ബിജെപി സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മോഹന്‍ ലാല്‍ ബഡോലിയായിരുന്നു നേരത്തെ അധ്യക്ഷന്‍. പഞ്ചാബില്‍ കേവല്‍ സിംഗ് ധില്ലനെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനാണ് പുതിയ […]
Read more

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. നിയന്ത്രണം വിട്ട കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
Read more

പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറം: പെരുന്നാൾ ദിനത്തിൽ മലപ്പുറത്തെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കേരളത്തിൽ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങൾ മാറുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. പെരുന്നാൾ ദിവസം സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ ശിവകുമാറിന് പൂര്‍ണ പിന്തുണ

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിന് പൂര്‍ണ പിന്തുണയും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഡി.കെ ശിവകുമാറിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കൊണ്ടാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിക്കുകയായിരുന്നു. കാലങ്ങളായി […]
Read more

‘ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട’; എം സ്വരാജ്

കൊച്ചി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ.ഡിയെ കയറൂരി വിട്ടിരിക്കുകയാണ്. ഇ.ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കേണ്ട. ഇ.ഡിക്കോ ഇഡിയെ പറഞ്ഞ് വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടിലൂടെ കള്ളപണം കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടോയെന്നും എം.സ്വരാജ് ചോദിച്ചു. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു. സംഘപരിവാറിന് […]
Read more

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ടെഹ്റാൻ: ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികാരമായി യുഎസ് താവളത്തിൽ ആക്രമണം നടത്തിയതായി ഇറാൻ. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:50-ഓടെയാണ് ഇറാൻ തിരിച്ചടി നൽകിയതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമിക്കപ്പെട്ട അമേരിക്കൻ വ്യോമതാവളത്തിന്റെ കൃത്യമായ സ്ഥലം ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആണ് അമേരിക്കൻ താവളത്തിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. നേരത്തെ ഇറാന്റെ ബന്ദർ അബ്ബാസ് സൈനിക താവളത്തിന് നേരെ […]
Read more

ED അന്വേഷണം മന്ത്രിമാരിലേക്കും?

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇഡി വൃത്തങ്ങൾ. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം നീളുമെന്നും, ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിഎംആർഎല്ലിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ നിരീക്ഷണത്തിലാണ്. പണം എവിടെയൊക്കെ പോയി എന്ന ‘മണി ട്രെയിൽ’ ആണ് പ്രധാനമായും അന്വേഷിക്കുന്നത്. ടി.വീണയ്ക്കും എക്‌സാലോജിക്കിനും പുറമെ പണം കൈപ്പറ്റിയ മറ്റു […]
Read more

ചെന്നിത്തലയുടെ വീട്ടിൽ DGP

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ. ഇന്ന് രാവിലെ ഡിജിപി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ പൊലീസിന്റെ വീഴ്ചക്ക് പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ […]
Read more

Recent News