പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ടെഹ്റാൻ: ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികാരമായി യുഎസ് താവളത്തിൽ ആക്രമണം നടത്തിയതായി ഇറാൻ. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം 4:50-ഓടെയാണ് ഇറാൻ തിരിച്ചടി നൽകിയതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആക്രമിക്കപ്പെട്ട അമേരിക്കൻ വ്യോമതാവളത്തിന്റെ കൃത്യമായ സ്ഥലം ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആണ് അമേരിക്കൻ താവളത്തിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.

നേരത്തെ ഇറാന്റെ ബന്ദർ അബ്ബാസ് സൈനിക താവളത്തിന് നേരെ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടന്നതെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് സമീപം നാല് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിടുകയും ബന്ദർ അബ്ബാസിന് സമീപമുള്ള ഡ്രോൺ നിയന്ത്രണ കേന്ദ്രം അമേരിക്ക തകർക്കുകയും ചെയ്തിരുന്നു. ഇതിന് പകരമായാണ് അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ടതെന്ന് ഇറാൻ അധികൃതർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *