Category: NEWS

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി. കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക […]
Read more

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രതിസന്ധിയിൽ; ഇതര സംസ്ഥാന യാത്രകൾ താൽക്കാലികമായി മാറ്റിവെച്ചു

കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകൾ താൽക്കാലികമായി മാറ്റിവെച്ചു. നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെയാണ് യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായത്. 2018 മുതൽ സംസ്ഥാന സർക്കാർ പൂർണ നികുതിയിളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 31ന് ഈ ഇളവിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് 45 ദിവസത്തെ അധിക സമയ പരിധി അനുവദിച്ചു. ഈ മാസം 14ന് ആ അവധി അവസാനിച്ചു. ഇത് സ്വാഭാവികമായ ഭരണപരമായ കാലതാമസമാണെന്നും അറിയിച്ചു. ബജറ്റ് ടൂറിസം സെല്ലിന്റെ കീഴിലുള്ള […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വത്സന് തിരിച്ചടി. പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ പ്രശോഭ് ഒളിവിലാണ്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാന്‍ സാധിച്ചില്ല. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി, പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത […]
Read more

വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനം; യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് വണ്ടൂർ പൊലീസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് പോലീസ് കേസെടുത്തത്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നിവ ആയിരുന്നു പ്രവർത്തകർ വിളിച്ച മുദ്രാവാക്യം. മന്ത്രി എപി അനിൽകുമാറിന്റെ ഫ്ലക്സ്‌ ബോർഡ് കീറുകയും ചെയ്തു. അതേസമയം, പ്രദേശത്തു പൊലീസ്‌ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചു. കാപ്പിലിൽ ബാർബർ ഷോപ്പിൽ ഇരിക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ സാജുവിന് കുത്തേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്.
Read more

നടപ്പാത തുറന്നുകൊടുത്ത് ഷാർജ മുനിസിപ്പാലിറ്റി

ഷാർജ : എമിറേറ്റിലെ അൽ ഫലജ് മേഖലയിലുള്ള ഗ്രീൻ ബെൽറ്റ് പാർക്കിലെ നടപ്പാത ഷാർജ സിറ്റി മുൻസിപ്പാലിറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നിർമാണം പൂർത്തിയാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് തുറന്നുകൊടുത്തത്. നടക്കലിനും ജോഗിങ്ങിനുമായി 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റബർ റണ്ണിങ് ട്രാക്കും പരിസ്ഥിതി സൗഹൃദ ലൈറ്റിങ് സംവിധാനവും മനോഹരമായ ലാൻഡ്‌സ്‌കേപ്പിങ്ങും ഉൾക്കൊള്ളുന്നതാണ് ഗ്രീൻ ബെൽറ്റ് പാർക്ക്. താമസക്കാർക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി സുരക്ഷിത സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് മുൻസിപ്പാലിറ്റി അധികൃതർ പറഞ്ഞു. പാർക്കിന്റെ ചുറ്റിലും പ്രത്യേകരീതിയിലും അന്താരാഷ്ട്ര നിലവാരത്തിലും രൂപകല്പനചെയ്ത റബ്ബർ […]
Read more

നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമോ?

ഡൽഹി: മനോഹരമായ കൈകൾക്കായി നെയിൽ പോളിഷുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. പലവിധത്തിലും തരത്തിലുമുള്ള നെയിൽ ആർട്ടുകൾ വിപണിയിലുള്ള കാലവുമാണിത്. ഇതിനിടയിലാണ് നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പ്രചാരണമുണ്ടായത്. ഇക്കാര്യത്തിലെ വാസ്തവം പങ്കുവെക്കുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർതിക വിശ്വാനി. പണ്ടുണ്ടായിരുന്ന നെയിൽ പോളിഷുകളിൽ ആരോഗ്യത്തിന് ഹാനികരമായിരുന്ന ഫാേർമൽഡിഹൈഡ്, ടോലുയീൻ, ഡിബിപി തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നും അതിൽ ഫാേർമൽഡിഹൈഡിനെ ലോകാരോഗ്യ സംഘടന കാൻസറിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. വർതിക വ്യക്തമാക്കി. എന്നാൽ, […]
Read more

പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ

റിയാദ്: ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുമായെത്തിയ 18 ലക്ഷത്തിലധികം വരുന്ന ഹജ്ജ് തീർഥാടകർ ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ സംഗമിക്കും. ഹജ്ജിന്‍റെ ആത്മാവായി മാറുന്ന ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേറ്റുകൊണ്ട് അറഫാ മൈതാനം പൂർണ സജ്ജമായിക്കഴിഞ്ഞു. ഹജ്ജിന്‍റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമത്തിനായി, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും. ചൊവ്വാഴ്ച നമിറാ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക. […]
Read more

കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പുനൽകി വനംമന്ത്രി

കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് സർക്കാരിന്റെ ഇടപെടൽ. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന […]
Read more

സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 1 പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വര്‍ണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ […]
Read more

ഗണേഷിന് പലതും ഒഴിവാക്കാമായിരുന്നു

തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ തോൽവിക്കു കാരണം അദ്ദേഹത്തിന്റെ നാക്ക് ആണെന്നു സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ്കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. മന്ത്രിയുടെ ഓഫിസ് ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല. പാർട്ടി നേതാക്കളോടു പോലും പുച്ഛഭാവത്തിലായിരുന്നു ഇടപെടൽ. എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയത് കെ.ബി.ഗണേഷ്കുമാർ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്കും ഗണേഷ്കുമാർ തന്നെയാണ് ഉത്തരവാദി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പിണറായിയുടെ ധാർഷ്ട്യമാണു […]
Read more

Recent News