Category: NEWS

പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: പ്ലസ് വണ്ണിന് കൂടുതൽ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ശംസുദ്ദീൻ. താത്കാലിക ബാച്ചും സീറ്റുകളും നേരത്തെ അനുവദിച്ചത് വിദ്യാർഥികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികൾക്ക് നേരത്തെ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യം വന്നാൽ മറ്റു ജില്ലകളിലെ ബാച്ചുകൾ നൽകും. കഴിഞ്ഞ തവണത്തെ രീതി തുടരും. ഇത്തവണ പ്രവേശന നടപടികൾ പൂർത്തിയാകുന്നതിന് അനുസരിച്ചത് സ്ഥിരം ബാച്ച് സംബന്ധിച്ച് തീരുമാനമെടുക്കും. കൂട്ടായ ആലോചനക്ക് ശേഷമാകും തീരുമാനമെടുക്കുക. […]
Read more

വിനോദസഞ്ചാര മേഖലയിലെ നേട്ടങ്ങൾ വിലയിരുത്തി ശൈഖ് മുഹമ്മദ്

ദുബായ് : വിനോദസഞ്ചാരമേഖലയിൽ യു.എ.ഇ. 2025-ൽ കൈവരിച്ച നേട്ടങ്ങൾ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിലയിരുത്തി. ഒപ്പം യു.എ.ഇ. ടൂറിസം കൗൺസിലിന്റെ കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ടും അവലോകനംചെയ്തു. കഴിഞ്ഞവർഷം രാജ്യത്തെ വിനോദസഞ്ചാരമേഖലയിൽ മികച്ച വളർച്ചാനിരക്ക് രേഖപ്പെടുത്തി. ഹോട്ടലുകളിൽ താമസിച്ചവരുടെ എണ്ണം 3.2 കോടിയിലേറെയായിരുന്നു. 2024-നെ അപേക്ഷിച്ച് ഇത് 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതുപോലെ 2025-ൽ യു.എ.ഇ.യിലെ ഹോട്ടലുകളിൽനിന്നുള്ള വരുമാനം ഏതാണ്ട് 4,921 കോടി ദിർഹമായിരുന്നു. […]
Read more

നാറ്റോയെ വിറപ്പിക്കുന്ന റഷ്യയുടെ ഒറെഷ്‌നിക്

റഷ്യ: യുക്രൈൻ യുദ്ധത്തിനിടെയാണ് റഷ്യ തങ്ങളുടെ തന്ത്രപ്രധാനമായ ഒറെഷ്‌നിക് മിസൈൽ പരീക്ഷിച്ചത്. മൂന്നു തവണ മാത്രമാണ് ഈ മിസൈൽ യുദ്ധത്തിനിടെ യുക്രൈനെതിരെ പ്രയോഗിച്ചത്. തുടക്കത്തിൽ ഡമ്മി വാർഹെഡ്ഡുകൾ മാത്രമുപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നെങ്കിൽ ഇത്തവണ സ്‌ഫോടകവസ്തുക്കൾ വഹിച്ച പോർമുനകൾ വഹിച്ചാണ് മിസൈലെത്തിയത്. അതുണ്ടാക്കിയ പ്രഹരം യുക്രൈനെ ഞെട്ടിക്കുകയും ചെയ്തു. യുദ്ധഭൂമിയിലെ പ്രയോഗത്തേക്കാൾ ശത്രുരാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ തന്ത്രപ്രധാന മുന്നറിയിപ്പ് നൽകാനുള്ള ഒരു ഉപകരണമായാണ് ഒറെഷ്‌നിക്കിനെ വിഭാവനം ചെയ്തിരിക്കുന്നത്. എതിരാളികളുടെ മേൽ സൈനിക മേധാവിത്വവും രാഷ്ട്രീയ സ്വാധീനവും ഉറപ്പിക്കുന്നതിനായി […]
Read more

സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന

ബെംഗളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരവടംവലി വീണ്ടും ഡൽഹിയിലെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിവരികയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടമക്കം ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുന്നത്. രണ്ടര വർഷത്തിന് ശേഷം അധികാരം ഡി.കെ ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം […]
Read more

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. മന്ത്രി എപി അനില്‍കുമാറിന്‍റെ മകന്‍റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. […]
Read more

ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ

മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി. സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്ന് പി വി അൻവർ ആവശ്യപ്പെട്ടു. സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടിയും വകുപ്പുതല അച്ചടക്ക നടപടികൾ എടുക്കണമെന്നും പിവി അൻവർ കത്തിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുമാറ്റിയ സംഭവത്തിലും പുനരന്വേഷണം വേണമെന്നും അൻവർ […]
Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം […]
Read more

മാരുതിയും കാറുകള്‍ക്ക് വില കൂട്ടുന്നു; ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക്‌ 30,000 രൂപ വരെ വര്‍ധിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 വരെയാണ് വില വര്‍ധിക്കുക. നിര്‍മാണ ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മൂലമാണ് തീരുമാനമെന്ന് കമ്പനി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ചെലവ് കുറയ്ക്കല്‍ നടപടികള്‍ വഴി വില കൂട്ടാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നതായി കമ്പനി അറിയിച്ചു. ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എല്ലാ […]
Read more

ആംബുലൻസിലും എംഡിഎംഎ കടത്ത്; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എംഡിഎംഎ പിടികൂടി. കുന്നംകുളം തൃശൂർ സബ് ഡിവിഷനിലാണ് സംഭവം. ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശൂർ കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി. കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക […]
Read more

Recent News