Category: NEWS

ബെൽജിയത്തിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് നാല് മരണം

ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളെ കൂടാതെ ബസ് ഡ്രൈവറും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് […]
Read more

അശ്വന്ത് കോക്കിനെതിരെ പരാതി നൽകും’: ഫിലിം ചേംബർ

കൊച്ചി: റിവ്യൂ ബോംബിങിലൂടെ സിനിമയിൽ ഉള്ളവരെ മോശമായി ചിത്രീകരിക്കുന്നെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിയമനടപിടി സ്വീകരിക്കുമെനന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി തോമസ് പറഞ്ഞു. സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. രണ്ട് വർഷം മുൻപ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചെങ്കിലും കൃത്യമായ വിധി ഉണ്ടായിട്ടില്ലെന്ന് അനിൽ വി […]
Read more

ദേരാ സച്ചാ സൗദാ തലവൻ റാം റഹീം സിങ്ങിന് വീണ്ടും പരോൾ

ജയ്പുർ: ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് രാം റഹീം സിങ്ങിന് വീണ്ടും പരോൾ. 30 ദിവസത്തെ പരോൾ ആണ് ഇത്തവണ അനുവദിച്ചത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് ജയിലിലായത്. ശിക്ഷിക്കപ്പെട്ട് 8 വർഷത്തിനിടെ ഇത് 16-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. 2026-ൽ മാത്രം ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ […]
Read more

ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു

ബാഴ്‌സലോണ: റയൽ മാഡ്രിഡിന്‍റെ ഒരു താരത്തെ പോലും ഉൾപ്പെടുത്താതെ ഫിഫ ലോകകപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് റയലിന്‍റെ ഒറ്റത്താരം പോലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരിക്കുന്നത്. റയല്‍ മാഡ്രിഡ് താരങ്ങളെ സ്‌പാനിഷ് കോച്ച് തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാണ് എന്നാണ് റിപ്പോര്‍ട്ട്. കോച്ച് ലൂയിസ് ഫ്യുവന്‍റെ പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിൽ ഏഴ് ബാഴ്‌സലോണ താരങ്ങളുണ്ട്. ആഴ്‌സണൽ, അത്‌ലറ്റിക് ക്ലബ്, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങൾ ലോകകപ്പ് ടീമിൽ ഇടംപിടിച്ചു. […]
Read more

വൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള 400 പ്രത്യേക സർക്കാർ കാന്‍റീനുകളിലൂടെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. കല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ബംഗാളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളുടെ പ്രധാന ഭക്ഷണമായ […]
Read more

ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

കൊച്ചി: ബലാത്സം​ഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയായിരിക്കെ 2022ൽ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസിൻ്റെ വാദം തുടങ്ങിയ സാഹചര്യത്തിലാണ് അതിജീവിത മൊഴിമാറ്റിയത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചതാണ് ബലാത്സംഗം ചെയ്തതെന്നും തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്നാട്ടിലെ വീട്ടിലും […]
Read more

ആലിൻ ഷെറിൻ്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ

കൊച്ചി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിന്റെ പേരിൽ നോട്ട്ബുക്കുമായി സപ്ലൈകോ. സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ട്ബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് നിർവഹിച്ചു. ആലിന്റെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ട്ബുക്കുകൾ പുറത്തിറക്കുന്നത്. മേയർ മിനിമോൾ വി.കെ. അധ്യക്ഷയായ […]
Read more

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യം

കണ്ണൂര്‍: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതികൾക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെ പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളും അഭിഭാഷകരും മനഃപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായണ് കോടതി പറയുന്നത്. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഫോണില്‍ വിളിച്ച് […]
Read more

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: ‘കേസിന്റെ രേഖകൾ തിരുത്തിയിട്ടില്ല’, എം ആർ അജിത് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാൻ നീക്കവുമായി എഡിജിപി എംആർ അജിത് കുമാർ. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥർക്കാണ് അജിത് കുമാർ അനൗദ്യോഗികമായി വിശദീകരണം നൽകിയത്. അതേസമയം എഡിജിപി എംആർ അജിത് കുമാറാണ് ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പൊലീസ് റിപ്പോർട്ട്‌ തിരുത്താൻ സമ്മർദം ചെലുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം […]
Read more

അമ്മയിലെ പ്രശ്നം: യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു; രമേഷ് പിഷാരടി എംഎൽഎ

കൊച്ചി: അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും ഞാൻ വിളിച്ചു യോ​ഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. […]
Read more

Recent News